Latest NewsKeralaNews

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; കേസില്‍ നിര്‍ണായക വഴിത്തിരിവ്

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡി മരണത്തിനിരയായ ശ്രീജിത്തിന്റെ കേസില്‍ വഴിത്തിരിവ്. പോലീസ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആളുമാറിയാണെന്ന് പുതുതായി രൂപീകരിച്ച അന്വേഷണ സംഘം കണ്ടെത്തി. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശ്രീജിത്തിനെ പൊലീസ് പിടിച്ചത്.

Also Read : ശ്രീജിത്തിന്റെ കസ്റ്റഡി മരണം; മർദ്ദനമേറ്റത് രാത്രി 11മണിക്ക് ശേഷം

വാസുദേവന്റെ സഹോദരന്‍ ഗണേശനാണ് തെറ്റായ വിവരം നല്‍കിയത്. കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ക്ക് സ്ഥലപരിചയം ഉണ്ടായിരുന്നില്ല. ആക്രമണം നടക്കുമ്പോള്‍ ശ്രീജിത്ത് സ്വന്തം വീട്ടിലായിരുന്നെന്ന് സഹോദരനും മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചു. 5 ഡോക്ടര്‍മാരാണ് മെഡിക്കല്‍ സംഘത്തിലുള്ളത്. ശ്രീജിത്തിന് എങ്ങനെയൊക്കെ മര്‍ദ്ദനമേറ്റെന്ന് കണ്ടെത്താനാണ് ശ്രമം. അതേസമയം ശ്രീജിത്തിന്റെ കൂട്ടുപ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

ഈ ആവശ്യമുന്നയിച്ചു പ്രത്യേകാന്വേഷണ സംഘം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് കത്തു നൽകിയിരുന്നു. ശ്രീജിത്തിന്റെ മൃതദേഹത്തിലും ആന്തരികാവയവങ്ങളിലും കണ്ടെത്തിയ ക്ഷതങ്ങളും പരിക്കുകളും വിശകലനം ചെയ്യാൻ വിവിധ വിഭാഗങ്ങളിൽ വിദഗ്ധരായ അഞ്ചു ഡോക്ടർമാരടങ്ങുന്ന ബോർഡ് രൂപീകരിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button