കൊച്ചി : പോലീസ് മർദ്ദനത്തിൽ മരിച്ച ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പറവൂർ മജിസ്ട്രേന്റെ നിർണായക മൊഴി പുറത്ത്. ശ്രീജിത്തിനെ മടക്കിയയച്ചത് ചികിത്സയിൽ ആയതിനാലാണെന്നും അതുകൊണ്ട് തന്നെ ശ്രീജിത്തിനെ കാണാൻ സാധിച്ചില്ലെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി.
കൂടാതെ പോലീസ് മർദ്ദിച്ചെന്ന് ശ്രീജിത്തിന്റെ അഭിഭാഷകൻ പരാതിപ്പെട്ടിരുന്നെന്നും ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത് കോടതിയിലെ എഫ്.ഐ.ആറിലാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീജിത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് എഫ്.ഐ.ആറിൽ പറഞ്ഞിട്ടുണ്ടെന്നും മജിസ്ട്രേറ്റ് അറിയിച്ചു.
കസ്റ്റഡിയിൽ എടുത്തതിനു തൊട്ടടുത്ത ദിവസമാണ് ശ്രീജിത്തിനെ മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കിയതെന്നും എന്നാൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ മജിസ്ട്രേറ്റ് മടക്കി അയച്ചെന്നും പോലീസ് ഹൈക്കോടതിയിൽ പരാതിപ്പെട്ടിരുന്നു. ഈ വിഷയത്തിലാണ് മജിസ്ട്രേറ്റ് നിർണായക വിവരങ്ങൾ വെളിപെടുത്തിയത്.
Post Your Comments