ബ്രാഹ്മണസ്ത്രീയുടെ ദാരിദ്ര്യം അകറ്റാന്‍ ശങ്കരാചാര്യര്‍ ലക്ഷ്മിസ്‌ത്രോത്രം ചൊല്ലി സ്വര്‍ണ്ണനെല്ലിക്ക പൊഴിച്ചതിന്റെ ഓര്‍മ്മക്കായായാണ് ഈ ക്ഷേത്രത്തില്‍ കനകധാരായജ്ഞം നടത്തുന്നത്. കാലടി ശ്രീകൃഷ്ണക്ഷേത്രത്തിലാണ് അക്ഷയതൃതിയ കാലത്ത് കനകധാരയജ്ഞം നടത്തുന്ന ചടങ്ങുളളത്. കനകധാരസ്‌തോത്രംചൊല്ലി പൂജിച്ച സ്വര്‍ണ്ണ നെല്ലിക്കകള്‍ യജ്ഞത്തില്‍ യഥാവിധി പങ്കടുക്കുന്നവര്‍ക്ക നല്കുന്നു. മന്ത്രങ്ങളാല്‍ പവിത്രമാക്കിയെടുക്കുന്ന സ്വര്‍ണ്ണത്തില്‍ തീര്‍ത്ത നെല്ലിക്ക അണിയുകയോ കൈവശംവെക്കുകയോ ചെയ്താല്‍ സാമ്പത്തിക ക്ലേശങ്ങള്‍ അകന്ന സമ്യദ്ധി വരാന്‍ ശ്രേഷ്ഠമാണ് എന്നാണ് വിശ്വാസം.
ശങ്കരാചാര്യരുടെ കുലദൈവം എന്ന പ്രശസ്തിയും കാലടിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനുണ്ട്. സ്വര്‍ണ്ണധാര യജ്ഞത്തിന് പിന്നിലൊരു ഐതീഹ്യമുണ്ട്. ഉപനയന ചടങ്ങുമായി ബന്ധപ്പെട്ട ബാലനായ ശങ്കരന്‍ ഭിക്ഷക്കിറങ്ങി. വീടുകള്‍ കയറി ഇറങ്ങവെ കടന്നു ചെന്ന ഒരു നമ്പൂതിരിമനയില്‍ നിന്നും ശങ്കരനു നല്കാന്‍ കാര്യമായൊന്നും ഇല്ലാതിരുന്ന ബ്രാഹ്മണ സ്ത്രീ അടുക്കളയില്‍ ആകെ ഉണ്ടായിരുന്ന ഉണങ്ങിയ ഒരുനെല്ലിക്കയാണ് കുട്ടിക്ക് നല്കിയത്. കുട്ടിയുടെ പാത്രത്തിലേക്ക് എങ്ങനെയാണ് ഈ ദാനവസ്തുനല്‍കുകയെന്ന ചിന്താക്കുഴപ്പത്തിലായിരുന്നു ബ്രാഹ്മണസ്ത്രി. നിസഹായവസ്ഥയും ദാരിദ്ര്യവും സങ്കടവും എല്ലാംചേര്‍ന്ന അവരുടെ മുഖഭാവം കുഞ്ഞുശങ്കരനെ വല്ലാതെനോവിച്ചു. അപ്പോള്‍ മനസില്‍നിന്നും ഒഴുകിവന്ന ശ്ലോകങ്ങള്‍ കൊണ്ട് കുട്ടി ലക്ഷ്മിയെ സ്തുതിച്ച് സ്‌തോത്രം ചൊല്ലിയപ്പോള്‍ മനയുടെ മുറ്റത്ത് സ്വര്‍ണ്ണനെല്ലിക്കകള്‍ പെയ്തിറങ്ങിയെന്നാണ് കഥ. പത്തൊമ്പതാമത്തെ ശ്ലോകം പൂര്‍ത്തിയായപ്പോഴേക്കും ലക്ഷിപ്രസാദം ഉണ്ടായതെന്നാണ് വിശ്വാസം. ശങ്കരന്റെ അപാരമായ ജ്ഞാനത്താല്‍ സ്വര്‍ണ്ണനെല്ലിക്ക പൊഴിച്ച മന അതോടെ സ്വര്‍ണ്ണമന എന്നറിയപ്പെട്ടാനും തുടങ്ങി. ഇപ്പോഴും കാലടിയില്‍ ഈ മനയുണ്ട്.
മുപ്പത്തിരണ്ട് ബ്രാഹ്മണര്‍ ചേര്‍ന്ന് പത്തൊന്‍പത് ശ്ലോകങ്ങള്‍ പതിനായിരത്തെട്ട് തവണ ഉരുക്കഴിച്ചാണ് കനകധാര യജ്ഞ കര്‍മ്മങ്ങള്‍ നടത്തുന്നത്. ആചാര്യര്‍ പത്തൊന്‍പതാമത്തെ ശ്ലോകം ചൊല്ലിയപ്പോള്‍ സ്വര്‍ണ്ണവര്‍ഷം ഉണ്ടായതിന്റെ ഓര്‍മ്മയ്ക്കാണ് പത്തൊന്‍പതുശ്ലോകങ്ങള്‍ ഉരുവിടുന്നത്. മുപ്പത്തിരണ്ട് വര്‍ഷത്തെ ശങ്കരാചാര്യരുടെ ജീവിതത്തെ മുപ്പത്തിരണ്ട് ബ്രാഹ്മണരുടെ സാന്നിധ്യം കൊണ്ട് സങ്കല്പ്പം ചെയ്യുന്നു. .കനകധാര യജ്ഞത്തില്‍ സ്വര്‍ണ്ണമനയിലെ മുതിര്‍ന്ന അംഗം, പാഴൂര്‍മനയിലെ പ്രതിനിധി, ശങ്കരാചാര്യരുടെ അമ്മാവന്‍വഴിയുളള പിന്‍തുടര്‍ച്ചക്കാര്‍, തലയാറ്റിമ്പളളി, കാപ്പിളളി മനക്കാര്‍ എന്നിവരാണ് ആചാര്യന്മാര്‍. ശങ്കരാചാര്യര്‍ മാതാപിതാക്കള്‍ക്ക് ഏകമകനായിരുന്നതിനാല്‍ കുടുംബത്തിന് പിന്തുടര്‍ച്ച ഇല്ല. ക്ഷേത്രത്തിന്റെ നടത്തിപ്പുകാര്‍ തലയാറ്റുമ്പളളി, കാപ്പിളളി മനക്കാരാണ്. ഈ നമ്പൂതിരികുടുംബവും ശങ്കരാചാര്യരുമായി ഒരു ബന്ധമുണ്ട്. ഹിന്ദുമത പുനരൂദ്ധാരണവുമായി ബന്ധപ്പെടുത്തി ശങ്കരാചാര്യരോട് ബ്രാഹ്മണപ്രമാണിമാര്‍ക്കുണ്ടായിരുന്ന വിരോധം അവര്‍ അദ്ദേഹത്തിന്റെ അമ്മയുടെ മരണസമയത്ത് പ്രകടമാക്കി. മാതാവിന്റെ മരണാനന്തരചടങ്ങുകളില്‍നിന്നും വിട്ടുനിന്നു കൊണ്ട് ശങ്കരാചാര്യരോട് പകരം വീട്ടിയ പത്തുനമ്പൂതിരി കുടുബങ്ങളുണ്ടായിരുന്നു അന്ന് അദ്ധേഹത്തിന്റെ നാട്ടില്‍. എന്നാല്‍ ശങ്കരാചാര്യരോട് അനൂഭാവം പുലര്‍ത്തിയിരുന്ന കുടുംബക്കാരായിരുന്നു പൂക്കാട്ടുമനയും എടമനമനയും. അവര്‍ ശങ്കരാചാര്യരുടെ അമ്മയുടെ അന്ത്യകര്‍മ്മകള്‍ക്കായി യഥാക്രമം തലഭാഗവും കാല്‍ഭാഗവും പിടിച്ചു ചടങ്ങുകളില്‍ സന്ന്യാസിയായ ശങ്കരനെ സഹായിച്ചു. ആചാര്യരുടെ മാതാവിന്റെ ശിരോഭാഗം പിടിച്ച പൂക്കാട്ടുമനക്കാര്‍ അതോടെ തലയാറ്റുമ്പളളിക്കാരെന്നും, കാല്‍പ്പാദം പിടിച്ച എടമനക്കാര്‍ കാപ്പിളളിക്കാരെന്നും പേരുകളില്‍ പിന്നീട് ചരിത്രത്തില്‍ സ്ഥാനം നേടി. സ്വര്‍ണ്ണധാരയജ്ഞത്തിലും ഇവര്‍ക്ക് പ്രാധാന്യമുണ്ട്.
സസലം എന്നഗ്രാമമാണ് പിന്നീട് കാലടി ആയതെന്നും പറയപ്പെടുന്നുണ്ട്. കുട്ടിക്കാലം മുതലേ ശങ്കരനെയും കൊണ്ട് അമ്മ പൂര്‍ണ്ണാനദിക്കരയിലെ(പെരിയാര്‍) കൃഷ്ണക്ഷേത്രത്തിലേക്ക് ദിനവും വരുമായിരുന്നു. നദിയിലിറങ്ങി സ്‌നാനവും കഴിച്ചായിരുന്നു ക്ഷേത്രദര്‍ശനം. പൂര്‍ണ്ണാനദിവരെ നടന്ന് ദിനവും സ്‌നാനം നടത്താന്‍ അമ്മ ബദ്ധപ്പെടുന്നതും ഒരിക്കല്‍ തളര്‍ന്നു വീണതും കണ്ട ശങ്കരന്‍ ഭഗവാന്‍ കൃഷ്ണനോട് കണ്ണുനീരാല്‍ പ്രാര്‍ത്ഥിച്ചപ്പോള്‍, നിന്റെ കാലടികളെ കൊണ്ട് അടയാളപ്പെടുത്തും സ്ഥലം വരെ നദി ഒഴുകി വരുമെന്നും അനുഗ്രഹിച്ചു. കൃഷ്ണക്ഷേത്രത്തിനടുത്തു കൂടി പൂര്‍ണ്ണാനദി ഒഴുകാന്‍ തുടങ്ങിയതോടെ സസലം ഗ്രാമം കാലടി എന്നറിയപ്പെടാന്‍ തുടങ്ങി എന്നാണ് കഥ. കൃഷ്ണന് അങ്ങനെ തൃക്കാലടിയപ്പന്‍ എന്ന പേരും ലഭിച്ചു. ശങ്കരാചാര്യര്‍ ഏകമകനായിരുന്നു അമ്മക്ക് അതിനാല്‍ മകന്‍ സന്ന്യാസി ആകാന്‍ തീരുമാനിച്ചത് അമ്മ സമ്മതിച്ചില്ല. എന്നാല്‍ പിന്നീട് മുതലയുടെ വായിലകപ്പെട്ട മകന്റെ കാല്‍ തിരിച്ചെടുക്കാനായി അവനെ സന്ന്യാസദീക്ഷക്ക് അയക്കാമെന്ന് ആര്യംബികക്ക് വാക്കുനല്‍കേണ്ടിവന്നു. പരമശിവനാണ് മുതലയായി വന്നതെന്നാണ് വിശ്വാസം. പെരിയാറിലെ ഈ കടവിനെ മുതലക്കടവെന്നാണ് അറിയപ്പെടുന്നത്. ആര്യംബികയുടെ അന്ത്യകര്‍മ്മങ്ങള്‍ ശങ്കരാചാര്യര്‍ ചെയ്ത കടവും ഇവിടെയുണ്ട്.
എറണാകുളം ജില്ലയില്‍ ശ്യംഗേരിമഠത്തിന്റെ പടിഞ്ഞാറു ഭാഗത്തായാണ് കാലടിശ്രീകൃഷ്ണക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശങ്കരാചാര്യരാണ് ഇവിടുത്തെ കൃഷ്ണവിഗ്രഹം പുനപ്രതിഷ്ഠ നടത്തിയത് എന്നതും ഒരുപ്രത്യേകതയാണ്. ആര്യംബിക അന്തര്‍ജ്ജനത്തിന്റെ സമാധിസ്ഥാനവും ഈക്ഷേത്രത്തിനോടനുബന്ധിച്ചു സ്ഥിതി ചെയ്യുന്നു.
ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ സ്വര്‍ണ്ണധാര യജ്ഞം ഏപ്രില്‍ 16 മുതല്‍ 20 വരെ അഞ്ചു ദിവസം നീണ്ടുനില്ക്കും. മഹാലക്ഷ്മിയുടെ പ്രാണപ്രതിഷ്ഠ നടത്തിയ സ്വര്‍ണ്ണത്തിലും വെളളിയിലും ഉളള നെല്ലിക്കകള്‍ കനകാഭിഷേകം നടത്തി അക്ഷയതൃതിയ ദിനത്തിലാണ് മുന്‍കൂട്ടി ബുക്കുചെയ്യുന്നവര്‍ക്കായി വിതരണം ചെയ്യുന്നത്.
Post Your Comments