KeralaLatest NewsNews

“ആ പത്ത് ലക്ഷം തിരിച്ചു കിട്ടോ..?” ജുനൈദ് വധം ട്രെയിനിലെ സീറ്റിനെ ചൊല്ലിയെന്ന ഹൈക്കോടതി വിധിയിൽ ട്രോളി സോഷ്യല്‍ മീഡിയ

ബീഫ് കൈവശം വച്ചതിന്റെ പേരില്‍ ഹരിയാനയില്‍ ജുനൈദ് എന്ന യുവാവിനെ ചിലര്‍ തല്ലികൊന്ന സംഭവം സീറ്റ് തര്‍ക്കത്തെ ചൊല്ലിയെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവ് സിപിഎമ്മിനും, സര്‍ക്കാരിനും എതിരെയുള്ള പരിഹാസമാക്കി സോഷ്യല്‍ മീഡിയ. “ബീഫിന്റെ പേരില്‍ എന്ന നട്ടാല്‍ മുളക്കാത്ത നുണ പ്രചരിപ്പിച്ച്‌ അതില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ പത്ത്‌ലക്ഷം പിരിച്ച്‌ കൊടുത്ത മുഖ്യമന്ത്രി എന്ത് പറയുന്നു?” എന്നാണ് ഒരു ചോദ്യം. കേരളത്തില്‍ കൊലപ്പെടുത്തിയവര്‍ക്ക് ഒരു ലക്ഷം വച്ച്‌ കൊടുത്താല്‍ പോലും സിപിഎം ഫണ്ട് കാലിയാവുമെന്നിരിക്കെ ഉത്തരേന്ത്യയിലേക്ക് പണവുമായി പറന്ന മുഖ്യന്‍ ആ കാശ് ഇനി തിരികെ ചോദിക്കുമോ ” എന്നാണ് മറ്റൊരു ചോദ്യം.

ഓരോരോ കള്ളങ്ങളും പൊളിയുകയാണല്ലോ..ആസിഫയെ ക്ഷേത്രത്തില്‍ വച്ചു കൊലപ്പെടുത്തി, ബംഗളൂരുവില്‍ ബീഫ് കഴിച്ചതിന്റെ പേരില്‍ മലയാളി യുവാക്കളെ മര്‍ദ്ദിച്ചു എന്നിങ്ങനെ നുണകള്‍ മാത്രം പറയുന്ന മുഖ്യന്‍ ദേശാഭിമാനി മാത്രം വായിച്ചതിനാല്‍ വാര്‍ത്ത കാണാനിടയില്ലെന്നാണ് ചിലരുടെ പരിഹാസം. ജുനൈദിനെ കൊലപ്പെടുത്തിയത് മതവിദ്വേഷത്തിന്റെ പേരില്‍ അല്ലെന്ന് ഇന്നലെ ഹരിയാന ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ബീഫിന്റെ പേരില്‍ കൊല എന്ന് അലമുറയിട്ട കേരളത്തിലെ മാധ്യമങ്ങള്‍ കോടതി വിധി അറിഞ്ഞേയില്ല എന്ന് ചിലര്‍ വിമര്‍ശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button