Latest NewsNewsInternationalGulf

കുവൈറ്റില്‍ ഇഖാമ പുതുക്കാന്‍ ഇനി എളുപ്പ മാര്‍ഗം

കുവൈറ്റ് സിറ്റി: ഇനിമുതല്‍ കുവൈറ്റില്‍ വിദേശികള്‍ക്ക് ഇഖാമ പുതുക്കല്‍ എളുപ്പമാകും. കുവൈറ്റില്‍ ഇഖാമ പുതുക്കുന്നതിനായി ഇനിമുതല്‍ ഓണ്‍ലൈന്‍ സംവിധാനമാണ്. പരീക്ഷണാര്‍ഥം ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കല്‍ സെപ്റ്റംബറോടെ ഓണ്‍ലൈന്‍ വഴിയാക്കും. പരീക്ഷണം വിജയകരമായാല്‍ അടുത്ത വര്‍ഷത്തോടെ മുഴുവന്‍ മേഖലയിലും ഓണ്‍ലൈന്‍ വഴി ഇഖാമ പുതുക്കല്‍ നടപ്പാക്കും.

ഇഖാമ പുതുക്കുന്നതിനായുള്ള ഓണ്‍ലൈന്‍ അപേക്ഷ ലഭിച്ചാല്‍ അപേക്ഷകനെയും കുടുംബത്തെയും സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമാക്കുകയാണ് ആദ്യം ചെയ്യുക. തൊഴില്‍, കുടിയേറ്റ മന്ത്രാലയത്തില്‍ നിന്നും വര്‍ക്ക് പെര്‍മിറ്റും താമസാനുമതിയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കും. ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും അപേക്ഷകന്റെ ആരോഗ്യക്ഷമത റിപ്പോര്‍ട്ട് എടുക്കും. കൂടാതെ കുറ്റാന്വേഷണ വിഭാഗത്തില്‍ നിന്നും വിരല്‍ അടയാളം ശേഖരിക്കും.

also read: കുവൈത്തിലെ ഇഖാമ പ്രശ്‌നം പരിഹരിക്കുമെന്ന് കേന്ദ്ര സർക്കാർ

നിയമപരമായി മറ്റു പ്രശ്‌നങ്ങള്‍ ഇല്ലെന്ന് സുരക്ഷാ വകുപ്പ് ഉറപ്പ് നല്‍കുന്നതോടെ ഓണ്‍ലൈന്‍ വഴി ഇഖാമ പുതുക്കും. ഇങ്ങനെ പുതുക്കിയ ഇഖാമ പാസ്‌പോര്‍ട്ടില്‍ പതിക്കണോ കാര്‍ഡ് സംവിധാനം മതിയോ എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. പാസ്‌പോര്‍ട്ടില്‍ പതിക്കാനാണ് തീരുമാനമെങ്കില്‍ താമസാനുമതികാര്യ ഓഫീസില്‍ പാസ്‌പോര്‍ട്ട് എത്തിച്ച് സ്റ്റാംപ് ചെയ്ത് വാങ്ങേണ്ടിവരും. കാര്‍ഡ് സംവിധാനമാണെങ്കില്‍ കിയോസ്‌കുകള്‍ വഴി വിതരണം ചെയ്യും. ഇതിനുള്ള ഫീസും ഓണ്‍ലൈന്‍ വഴി ഈടാക്കാനാണ് നീക്കം.

shortlink

Post Your Comments


Back to top button