ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയുടെ വന്‍ കുതിപ്പ്. അന്താരാഷ്ട്ര നാണയ നിധി(ഐ.എം.എഫ്)യുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2018ല്‍ ഇന്ത്യ 7.4 ശതമാനം രേഖപ്പെടുത്തും. ഇത് 2019ല്‍ എത്തുമ്പോള്‍ 7.8 ശതമാനമാകുമെന്നും ഐ.എംഎഫിന്റെ ലോക സാമ്പത്തിക അവലോകനത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ചൈനയ്ക്ക് വന്‍ തിരിച്ചടി നേരിടും. വളര്‍ച്ച നിരക്കില്‍ ചൈന പിന്നോട്ട് പോകുമെന്ന് ഐ.എം.എഫ് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാണ്. 2018ല്‍ 6.6 ശതമാനമാകും ചൈനയുടെ സാമ്പത്തിക വളര്‍ച്ച. എന്നാല്‍ 2019 ആകുമ്പോഴേക്കും ഇത് 6.4 ശതമാനമായി കുറയും. 2018 ലും 2019 ലും ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന സ്ഥാനം തിരിച്ചുപിടിക്കുമെന്നും ഐ.എം.എഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
also read:ഇന്ത്യക്കെതിരെ പല തലത്തിലും ശത്രുക്കള്‍ ഒന്നിക്കുന്നു എന്ന് സൂചന
സാമ്പത്തിക വളര്‍ച്ചയില്‍ 2016ല്‍ ഇന്ത്യ ഏറ്റവും മുന്നിലായിരുന്നു. എന്നാല്‍ 2017ല്‍ ഇന്ത്യയുടെ സ്ഥാനം ചൈനയ്ക്ക് പിന്നിലായിരുന്നു. നോട്ട് അസാധുവാക്കലും ജിഎസ്ടി നിലവില്‍ വന്നതുമായിരുന്നു 2017ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വിനയായത്. എന്നാല്‍ ഇത് താത്കാലികമാണെന്നും സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്തെത്തുമെന്നും സാമ്പത്തിക നിരീക്ഷകര്‍ നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു.
Post Your Comments