USALatest NewsInternational

31000 അടി ഉയരത്തില്‍ വിമാനത്തിന്റെ എന്‍ജിന്‍ പൊട്ടിത്തെറിച്ചു ; പിന്നീട് സംഭവിച്ചത്

ന്യൂയോര്‍ക്ക്: 31000 അടി ഉയരത്തില്‍ വിമാനത്തിന്റെ എന്‍ജിന്‍ പൊട്ടിത്തെറിച്ചു. പൈലറ്റിന്റെ സമയോചിത്തമായ ഇടപടൽ കൊണ്ട് വിമാനം അടിയന്തിരമായി നിലത്തിറക്കിയതിനാല്‍ 148 യാത്രക്കാര്‍ രക്ഷപെട്ടു. ഒരാള്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ന്യൂയോര്‍ക്കില്‍ നിന്ന് ദല്ലാസിലേക്ക് രാവിലെ 11 മണിയോടെ പറന്നുയര്‍ന്ന സൗത്ത്‌വെസ്റ്റ് എയർലെൻസിന്റെ വിമാനമാണ് അപകടത്തില്‍ പെട്ടത്.

യാത്ര തുടങ്ങി 15 മിനിറ്റ് കഴിഞ്ഞതോടെ 31,000 അടി ഉയരത്തിലായിരുന്ന വിമാനത്തിന് പുറത്ത് ഇടതു ഭാഗത്തു നിന്ന് വന്‍പൊട്ടിത്തെറി ശബ്ദം കേട്ടു. പിന്നാലെ വിമാനം ആടിയുലയാനും തുടങ്ങി. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ തകർന്ന വിമാനത്തിന്റെ ചില്ലു കുത്തിക്കയറിയാണ് ഒരാൾ മരിച്ചത്. ക്യാബിന്‍ പ്രഷറില്‍ വ്യതിയാനമുണ്ടായി ഓക്സിജന്‍ മാസ്കുകള്‍ താഴേയ്ക്ക് വന്നതോടെ വിമാനത്തില്‍ കൂട്ട നിലവിളി ഉയർന്നു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിൽ ചിലരുടെ രക്തമൊലിക്കാന്‍ തുടങ്ങിയതോടെ ഏവരും ആശങ്കയിലുമായി.

സിഎഫ്എം ഇന്റർനാഷണല്‍ കമ്പനി നിർമിച്ച ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വിമാന എൻജിനായ CFM56-7B എൻജിനാണ് സൗത്ത്‌വെസ്റ്റിന്റെ ബോയിങ് 737–700 വിമാനത്തിലുള്ളത്. ഇന്ധന ടാങ്കിലെ ചില പ്രശ്നങ്ങൾ കാരണമാണ് ദുരന്തം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.

പൈലറ്റിന്റെ മനസാന്നിധ്യത്തെ തുടര്‍ന്നാണ് ഇത്രയും ഉയരത്തില്‍ പറക്കുന്ന വിമാനത്തില്‍ എന്‍ജിന്‍ പൊട്ടിത്തെറിച്ചാലുണ്ടാകുന്ന അപകടത്തിന്റെ അളവ് കുറഞ്ഞതെന്നു വിദഗ്ദര്‍ വിശദമാക്കുന്നു. ഒൻപത് വര്‍ഷത്തിനിടെ ഇതാദ്യമാണ് സൗത്ത്‌വെസ്റ്റ് എയർലെൻസ് അപകടത്തിൽ ഒരു യാത്രക്കാരൻ മരിക്കുന്നതെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും കമ്പനി അധികൃതർ പറഞ്ഞു.

also read ;യു​വ​തി ട്രെ​യി​നി​ൽ​നി​ന്നു കാ​യ​ലി​ൽ ചാ​ടി​യ സംഭവം ; മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button