ഹൈദരാബാദ്: സീതയുടേയും രാമന്റെയും കാര്‍ട്ടൂണിലൂടെ പുലുവാല് പിടിച്ചത് മാധ്യമപ്രവര്‍ത്തകരാണ്. ദേവീ ദേവന്മാരുടെ ചിത്രങ്ങള്‍ വരയ്ക്കുന്നത് സ്വാഭാവികമാണ്. അതില്‍ യാതൊരു തെറ്റുമില്ല. തങ്ങള്‍ വരച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നതിലും യാതൊരു തെറ്റുമില്ല. എന്നാല്‍ അതും തെറ്റാണെന്ന് തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ തരംഗമാകുന്നത്.
രാമന്റെയും സീതയുടെയും കാര്‍ട്ടൂണ്‍ വരയ്ക്കുകയും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്ത രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. അഹമ്മദ് ഷാബിര്‍, സ്വാതി വദ്ലാമുദി എന്നിവര്‍ക്കെതിരെയാണ് കേസ്. കാഷിംഷെട്ടി കരുണ സാഗര്‍ എന്ന അഭിഭാഷകനാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയത്.
Also Read : ഗണേശോത്സവ ആഘോഷത്തിനിടെ ബാലികയ്ക്ക് ദാരുണ മരണം
ഹിന്ദു മതത്തെ അവഹേളിക്കുന്ന തരത്തില്‍ രാമന്റെയും സീതയുടെയും കാര്‍ട്ടൂണ്‍ വരച്ചെന്നാണ് അഭിഭാഷകന്‍ ഏപ്രില്‍ 13ന് പരാതി നല്‍കിയതെന്ന് സൈദാബാദ് സിഐ പറഞ്ഞു. അഹമ്മദ് ഷാബിറിനെതിരെ മാത്രമായിരുന്നു അന്ന് പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 295-എ പ്രകാരമാണ് കേസെടുത്തത്. ഹിന്ദു സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് സാഗര്‍.
പിന്നീട് ഏപ്രില്‍ 15ന് വീണ്ടും സാഗര്‍ മറ്റൊരു പരാതിയുമായി എത്തിയതായും സിഐ പറഞ്ഞു. കാര്‍ട്ടൂണ്‍ വരച്ച് ആദ്യം സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തത് സ്വാതി എന്ന മറ്റൊരു ജേണലിസ്റ്റാണെന്ന് രണ്ടാമത് നല്‍കിയ പരാതിയില്‍ സാഗര്‍ ആരോപിച്ചു. ഇതേ തുടര്‍ന്ന് എഫ്ഐആറില്‍ സ്വാതിയുടെ പേരും ഉള്‍പ്പെടുത്തി.
Post Your Comments