CinemaLatest NewsMovie SongsEntertainmentKollywood

ആര്യയുടെ വധുവിനെ തിരഞ്ഞെടുക്കല്‍; ഗ്രാന്റ് ഫിനാലെയില്‍ അപ്രതീക്ഷിത സംഭവ വികാസങ്ങള്‍

തെന്നിന്ത്യന്‍ സൂപ്പര്‍താരം ആര്യ തന്റെ വധുവിനെ കണ്ടെത്താന്‍ നടത്തിയ റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനലെയില്‍ അപ്രതീക്ഷിത സംഭവങ്ങള്‍. തുടക്കം മുതല്‍ വിവാദത്തിലായ ഈ ഷോയുടെ അവസാനഘട്ടത്തില്‍ ഉണ്ടായിരുന്നത് മൂന്നു നടിമാര്‍ ആയിരുന്നു. ഇന്നലെയായിരുന്നു റിയാലിറ്റി ഷോയുടെ ഗ്രാൻറ് ഫിനാലെ. ആരാകും ആര്യയുടെ വധുവെന്ന് എല്ലാവരും ആകാംക്ഷയോടെയായിരുന്നു കാത്തിരുന്നത്. എന്നാൽ വേദിയിൽ സംഭവിച്ചത് പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് അപ്പുറമായിരുന്നു. ആര്യയുടെ പ്രഖ്യാപനം പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു.

ആര്യയുടെ വധുവായി കുംഭകോണം സ്വദേശി അബർനദിയുടെ പേരാണ് ഉയർന്ന് കേട്ടിരുന്നത്. എന്നാൽ ഇവർ പുറത്തു പോയതോടെ കാസർഗോട് സ്വദേശി അഗതയുടെ പേരാണ്  കൂടുതല്‍ കേള്‍ക്കുന്നത്. രണ്ടു മലയാളി പെൺകുട്ടികൾ ഉൾപ്പെടെ മൂന്നു പേരാണ് അവസാന റൗണ്ടിൽ എത്തി നിൽക്കുന്നത്. ശ്രീലങ്കൻ സ്വദേശി സൂസന്ന, പലക്കാട് സ്വദേശി സീതലക്ഷ്മി, കാസർഗോഡ് സ്വദേശി അഗത എന്നിവരാണ്. ഇതിൽ സൂസന്ന വിവാഹിതയും ഒരു കൂട്ടിയുടെ മാതാവുമാണ്. എന്നാല്‍ വേദിയില്‍ ആര്യ പ്രഖ്യാപിച്ചത് താന്‍ ആരെയും തിരഞ്ഞെടുക്കുന്നില്ല എന്നായിരുന്നു.
arya susana son
ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ എല്ലാവരും ആര്യയുടെ തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു. ഇങ്ങനെയാരു വേദിയിൽ തനിയ്ക്ക് അതിനു സാധിക്കുകയില്ല എന്നായിരുന്നു ആര്യയുടെ മറുപടി. വിവാഹ വേദിയ്ക്ക് സമാനമായി നവവധുവിനെ പോലെയാണ് പെൺകുട്ടികൾ എത്തിയിരിക്കുന്നത്. ഇത്തരം സന്ദർഭത്തിൽ രണ്ടു പെൺകുട്ടികളെ വിഷമിപ്പിച്ച് അവരുടെ മാതപിതാക്കളോടൊപ്പം പറഞ്ഞു വിടുന്നത് അവരുടെ കല്യാണം മുടങ്ങുന്നതിനു സമാനമായിരിക്കും. ആ തോന്നൽ രണ്ടു കുടുംബങ്ങളേയും മോശമായി ബാധിക്കും. അതിനു തനിയ്ക്ക് താൽപര്യമില്ലെന്ന് താരം പറഞ്ഞു.
arya reality show
താരത്തിന്റെ തീരുമാനത്തെ പിന്തുണച്ച് സുഹൃത്തുക്കൾ രംഗത്തെത്തി. ആര്യ അവസരത്തിന് അനിയോജ്യമായ തീരുമാനമാണ് എടുത്തതെന്ന് സുഹൃത്തും നടിയുമായ ജനനി അയ്യർ പറഞ്ഞു. ആര്യയുടെ തീരുമാനം ഒരു തരത്തിലുമുള്ള വിഷമവും ഉണ്ടാക്കുന്നതല്ലയെന്ന് അനുരാധ കൃഷ്ണ മൂർത്തി പറഞ്ഞു. ആര്യ തങ്ങളാരും വിചാരിക്കുന്ന ഒരാളല്ലെന്നും മറ്റൊരു ലെവലാണെന്നും മത്സാർഥിയായിരുന്ന അബർനദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button