Latest NewsIndiaNews

ട്രെയിനി പൈലറ്റുമാരെ ‘കോടാലി’ കാട്ടി ഭീഷണിപ്പെടുത്തി; മുതിർന്ന പൈലറ്റിന് സംഭവിച്ചതിങ്ങനെ

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ വിമാനത്തിലെ പരിശീലകനായ മുതിര്‍ന്ന പൈലറ്റ്, ട്രെയിനി പൈലറ്റുമാരെ കോടാലി കാണിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രാഷ് ആക്‌സ് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് രണ്ട് ട്രെയിനി പൈലറ്റുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പൈലറ്റിനെ പരിശീലക സ്ഥാനത്തുനിന്ന് മാറ്റി.

Read Also: ഖത്തറിലെ ഒരു ബ്യൂട്ടിഷോപ്പിന് പ്രവർത്തനവിലക്ക് ; കരണമിങ്ങനെ

2018 ജനുവരി 26നാണ് ഒരാൾ പരാതി നൽകിയിരിക്കുന്നത്. മുംബൈയില്‍നിന്ന് കൊല്‍ക്കത്തയിലേക്കുള്ള എയര്‍ബസ് എ320ല്‍ ആയിരുന്നു സംഭവം. പരിശീലകന്‍ തന്നോട് മോശമായി പെരുമാറിയെന്നും ഒരു തവണ തലയില്‍ ഇടിച്ചെന്നും ട്രെയിനി പൈലറ്റ് പരാതിയില്‍ പറയുന്നു. മറ്റൊരു വിമാനത്തിലും ഇതേ പരിശീലകനില്‍നിന്ന് മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നാണ് രണ്ടാമത്തെ പരാതി നൽകിയ വനിതാ പൈലറ്റ് വ്യക്തമാക്കുന്നത്. ക്രാഷ് ആക്‌സ് കാണിച്ച് പരിശീലകന്‍ ഭീഷണിപ്പെടുത്തിയതായും അദ്ദേഹത്തിന്റെ ഒപ്പം ഒരു വിമാനത്തില്‍ തന്നെ നിയോഗിക്കരുതെന്നും വനിതാ പൈലറ്റ് അഭ്യർത്ഥിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button