Latest NewsNewsGulf

യു.എ.ഇയിലെത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് രാജ്യത്തെവിടെയും സന്ദര്‍ശനം നടത്താം : മന്ത്രാലയ തീരുമാനം ഇങ്ങനെ

അബുദാബി: യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലുമെത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് രാജ്യത്ത് എവിടെയും സന്ദര്‍ശനം നടത്താന്‍ സാധിക്കുന്ന തരത്തില്‍ വിസ അനുവദിക്കാന്‍ യു.എ.ഇ മന്ത്രിസഭ തീരുമാനിച്ചു. ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് നിലവില്‍ ഇത്തരത്തില്‍ വിസ അനുവദിക്കുക. യു.എ.ഇയുടെ വിനോദസഞ്ചാര മേഖലയില്‍ മുന്നേറ്റം ഉണ്ടാക്കുന്നതാണ് നടപടി.

കണകഷന്‍ വിമാനങ്ങള്‍ കാത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ സമയം പാഴാകുന്നത് ഒഴിവാകുകയും ചെയ്യും. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, അറബ്-ആഫ്രിക്കന്‍^തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ട്രാന്‍സിറ്റ് വിസ സൗകര്യം ഉപയോഗപ്പെടുത്താനാവുക. ട്രാന്‍സിറ്റ് വിസ സംബന്ധിച്ച നയരൂപവതകരണത്തിനും ഇത് വിനോദസഞ്ചാര മേഖലയിലും സമ്പദവ്യവസഥയിലുമുണ്ടാക്കുന്ന ഗുണകരമായ ഫലങ്ങള്‍ വിലയിരുത്താനും മന്ത്രിസഭ കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്.

മരുഭൂമി യാത്രകള്‍ ഉള്‍പ്പെടെ ഏകദിന വിനോദസഞ്ചാരങ്ങള്‍ വര്‍ധിക്കുമെന്നതിനാല്‍ ടൂര്‍ ഓപറേറ്റര്‍മാര്‍ നടപടിയെ സ്വാഗതം ചെയ്യുകയാണ്. ലൂവര്‍ അബുദാബി, ശൈഖ് സായിദ ഗ്രാന്‍ഡ് മോസ്‌ക, ബുര്‍ജ് ഖലീഫ, ദുബായ് മാള്‍ തുടങ്ങിയ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളില്‍ കൂടുതല്‍ ആളുകളെത്തുമെന്നും പ്രതീക്ഷക്കപ്പെടുന്നു. അബുദാബിയിലെ വിമാനത്താവളത്തില്‍ എത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് 14 ദിവസത്തെ വിസ അനുവദിക്കുന്ന സംവിധാനം നേരത്തെ തന്നെ നിലവിലുണ്ട്.

സോമാലിയ, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, നൈജര്‍ ഒഴികെയുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് നാല് മണിക്കൂര്‍ കഴിഞ്ഞാണ് കണകഷന്‍ വിമാനമെങ്കിലാണ് ഈ വിസ അനുവദിക്കുന്നത്. 2017ല്‍ യു.എ.ഇയിലെ വിമാനത്താവളങ്ങളിലെത്തിയ 70 ശതമാനം പേരും ട്രാന്‍സിറ്റ് യാത്രക്കാരായിരുന്നു. ദുബായ് അന്താരാഷട്ര വിമാനത്താവളത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം 8.9 കോടി യാത്രക്കാരാണെത്തിയത്. ഇതില്‍ ഏഴ് കോടിയും ട്രാന്‍സിറ്റ് യാത്രക്കാരായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button