ചെന്നൈ: മോഹന വാഗ്ദാനങ്ങള്‍ നല്‍കി വിദ്യാര്‍ത്ഥിനികളെ ലൈംഗിക വേഴ്ചയ്ക്ക് പ്രേരിപ്പിച്ച സംഭവത്തില്‍ വനിത പ്രൊഫസറെ പോലീസ് അറസ്റ്റ് ചെയ്തു. ഉന്നത ബിരുദവും പണവുമായിരുന്നു വാഗ്ദാനം. അറപ്പു കോട്ടൈയിലെ ദേവാംഗ ആര്‍ട്സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മലാ ദേവിയാണ് വിവാദ ഫോണ്‍ സംഭാഷണത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ത്ഥിനികളെ വിളിച്ച് ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അധ്യാപികയുടെ ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്. അഞ്ച് വിദ്യാര്‍ത്ഥിനികളെയാണ് ഇവര്‍ ഭീഷണിപ്പെടുത്തിയത്. ഇൗ ഫോണ്‍ സംഭാഷണം പുറത്തു വന്നതോടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട് ഗവര്‍ണറേയും മധുരാ കാമരാജ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറേയും ചാന്‍സിലറായ ഗവര്‍ണറേയും വരെ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയിലായിരുന്നു കോളേജിലെ മാത്തമാറ്റിക്സ് അസിസ്റ്റന്റ് പ്രൊഫസറായ പ്രൊഫസറുടെ ഫോണ്‍ സംഭാഷണം.
കോളേജിന് അംഗീകാരം നല്‍കിയ മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് വേണ്ടിയാണ് വനിത പ്രൊഫസര്‍ വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിച്ചത്. ഫോണ്‍ സംഭാഷണം ചോര്‍ന്നതിന് പുറമെ വിദ്യാര്‍ത്ഥിനികള്‍ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
20 മിനിറ്റുള്ള ഓഡിയോ ക്ലീപ്പാണ് പുറത്തെത്തിയത്. ക്ലിപ്പില്‍ മധുരാ കാമരാജ് യൂണിവേഴ്സിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി രഹസ്യമായി ചില കാര്യങ്ങള്‍ ചെയ്തു കൊടുക്കാനുള്ള അവസരം കൈവന്നിട്ടുണ്ടെന്ന് അദ്ധ്യാപിക പറയുന്നുണ്ട്. ചില കാര്യങ്ങള്‍ എന്ന് ഞാന് പറയുമ്പോള്‍ അതെന്തെന്ന് കോളേജ് വിദ്യാര്‍ത്ഥികളയ നിങ്ങള്‍ക്ക് മനസ്സിലാകുമല്ലോ എന്നും ഇവര്‍ പറയുന്നു. സഹകരിച്ചാല്‍ ഡോക്ടറേറ്റ് വരെ എടുക്കാന്‍ സഹായിക്കാമെന്നും ഇവര്‍ പറയുന്നു.
തനിക്ക് യൂണിവേഴ്സിറ്റി ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുമായി വളരെ അടുപ്പമുണ്ടെന്നും, സഹകരിക്കുകയാണെങ്കില്‍ ഉന്നത ബിരുദങ്ങളും കാശും ലഭ്യമാക്കുമെന്നും നിര്‍മ്മലാ ദേവി വിദ്യാര്‍ത്ഥികളോട് പറയുന്നുണ്ട്.
വനിത പ്രൊഫസര്‍ അറസ്റ്റിലായെങ്കിലും ഇവര്‍ക്ക് പിന്നിലുള്ളവരെ കുറിച്ച് ഒരു വിവരവും പുറത്തെത്തിയിട്ടില്ല. സംഭവം വിവാദമായതോടെ വിശദമായ അന്വേഷണത്തിന് ഗവര്‍ണര്‍ ഉത്തരവിടുകയായിരുന്നു. അതേസമയം സമൂഹത്തിലെ ഉന്നതരുടെ പേരുകള്‍ കേസിലേക്ക് വലിച്ചിഴക്കപ്പെട്ടിട്ടുള്ളതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. സിബിഐ അന്വേഷണം കേസില്‍ വേണമെന്നും രാഷ്ട്രീയക്കാര്‍ ശക്തമാക്കിയിട്ടുണ്ട്.
Post Your Comments