തിരുവനന്തപുരം: സിപിഎം നേതാക്കള്‍ അച്ചടക്കം ലംഘിക്കുന്നതായി സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി സെന്ററില്‍ നിന്നും ചര്‍ച്ചയും വിവരങ്ങളും ചോരുന്നു. ആസൂത്രിതമായി ചോര്‍ച്ച നടക്കുന്നുവെന്ന് വിലയിരുത്തല്‍.
നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നും സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. ജനറല്‍ സെക്രട്ടറിയിലും അംഗങ്ങളിലും അഭിപ്രായ ഭിന്നതയുണ്ട്. പാര്‍ട്ടിയുടെ ശക്തിയും ബഹുജന അടിത്തറയും ഇടിഞ്ഞു. തിരഞ്ഞെടുപ്പ് തോല്‍വികള്‍ അടിത്തറ ഇടിഞ്ഞതിന് ഉദാഹരണമെന്നും റിപ്പോര്‍ട്ട്.
സിപിഐ ഇല്ലാതെ ഇടത് ഐക്യമില്ലെന്ന് സിപിഎം വ്യക്തമാക്കുന്നു. കോണ്‍ഗ്രസിനോട് സഹകരിക്കണമെന്ന സിപിഐ നിലപാടിനോട് വിയോജിപ്പാണെന്നും. രാഷ്ട്രീയ ലൈനിലെ ഭിന്നത ഇടത് കൂട്ടായ്മയെ ബാധിച്ചു. പാര്‍ട്ടി ശക്തിപ്പെടാന്‍ കുറുക്കുവഴികള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments