
വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം. രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് പൈലറ്റുകാര് മരിച്ചത്. കൂട്ടിയിടിക്ക് ശേഷം ഒരു വിമാനത്തിന് തീപിടിച്ചു. ജര്‍മനിയിലെ ബാഡന്‍ വുര്‍ട്ടംബര്‍ഗ് സംസ്ഥാനത്തെ ബാഡന്‍ വുര്‍ട്ടംബര്‍ഗിലെ ഷ്വാബിഷ് ഹാള്‍ നഗരത്തിലാണ് അപകടമുണ്ടായത്.
ഇരുവിമാനത്തിലും യാത്രക്കാരുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഫെഡറല്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വേസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം തുടങ്ങി. അതേസമംയ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
Post Your Comments