Latest NewsNewsIndia

ആത്മഹത്യയോ, കൊലപാതകമോ? 3 കുട്ടികള്‍ തൂങ്ങി മരിച്ച നിലയില്‍

മൂന്ന് കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒരു മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് ദലിത് പെണ്‍കുട്ടികളും ഒരു മുസ്ലിം ആണ്ഡകുട്ടിയെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഉറപ്പായിട്ടില്ല.

ശാന്തി(13), മധു (12) എന്നിവരാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ദളിത് പെണ്‍കുട്ടികള്‍. ഇരുവരും വീടിനുള്ളില്‍ കിടന്ന് ഉറങ്ങിവരാണ്. ഇവരെ ആരോ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊല ചെയ്യുകയായിരുന്നുവെന്ന് ശാന്തിയുടെ പിതാവ് ആരോപിക്കുന്നു.

എന്നാല്‍ ഈ സമയം വീട്ടില്‍ മറ്റുള്ളവരും ഉറക്കത്തിലായിരുന്നെങ്കിലും അടുത്താണ് കുട്ടികള്‍ കിടന്നിരുന്നത്. അതിനാല്‍ കുട്ടികളെ തട്ടിക്കൊണ്ട് പോയത് ഇവര്ഡ അറിയാതിരിക്കുന്നത് എങ്ങനെയെന്നും ചോദ്യം ഉയരുന്നുണ്ട്.

പെണ്‍കുട്ടികള്‍ക്കൊപ്പം കാണപ്പെട്ട ദേശായി ഖാന്‍ എന്ന 17 കാരനായ മുസ്ലീം കൗമാരക്കാരനാണ് കുട്ടികളുടെ മരണത്തിന് പിന്നില്‍ എന്നാണ് ശാന്തിയുടെ പിതാവിന്റെ ആരോപണം. ദേശായിയും സംഘവും പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇവര്‍ വീടിന്റെ പരിസരത്തു നിന്നും മാറില്ലായിരുന്നെന്നും ശാന്തിയുടെ പിതാവ് പറയുന്നു.

അതേസമയം ദേശാലും പെണ്‍കുട്ടികളുമായി ബന്ധം ഉണ്ടായിരുന്നെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇവര്‍ നാളുകളായി സുഹൃത് ബന്ധത്തിലായിരുന്നെന്നും പറയപ്പെടുന്നു. അതേസമയം ഇത് അംഗീകരിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അനുവദിച്ചില്ല. എന്ത് പറ്റിയെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും മൂവരും സുഹൃത്തുക്കളായിരുന്നെന്നുമാണ് അയല്‍ വാസികള്‍ പറയുന്നത്.

shortlink

Post Your Comments


Back to top button