Latest NewsNewsIndia

കളി കാര്യമായപ്പോള്‍; ആറാം ക്ലാസുകാരന്‍ കൊല്ലപ്പെട്ടത് ഈ കളിക്കിടെ

നമ്മള്‍ ഇടയ്ക്കിടയ്ക്ക് പറയാറുള്ള ഒന്നാണ് കളി കാര്യമാകരുതെന്ന്. എന്നാല്‍ ചില സമയങ്ങളില്‍ ഇങ്ങനെ തന്നെ സംഭവിക്കാറുമുണ്ട്. അത്തരത്തില്‍ ഒരു കളിയില്‍ തുടങ്ങി സംഭവം വഷളായതോടെ ആറാം ക്ലാസുകാരന് നഷ്ടമായത് സ്വന്തം ജീവന്‍ തന്നെയാണ്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ മിയാന്‍ ചന്നുവിലുള്ള ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് ‘മുഖത്തടിച്ചുള്ള’ കളിക്കിടെ ആറാം ക്ലാസുകാരന്‍ മരിച്ചത്.

സ്‌കൂളില്‍ ഇടവേള സമയത്ത് ബിലാലും മറ്റൊരു കുട്ടിയായ ആമിറും താപര്‍ കബഡി (മുഖത്തടിച്ചുള്ള കളി) കളിക്കാന്‍ തുടങ്ങി. ഇതിനിടെ കഴുത്തിന് സമീപം ശക്തമായി അടിയേറ്റതോടെയാണ് ബിലാലിന്റെ മരണം സംഭവിച്ചത്. കളി കാണാനായി വിദ്യാര്‍ഥികളും അധ്യാപകരും ഗ്രൗണ്ടില്‍ തടിച്ചുകൂടിയിരുന്നു. ഈ മാസം ആദ്യമുണ്ടായ സംഭവത്തിന്റെ വീഡിയോ ഇന്നലെ മുതലാണ് പ്രചരിച്ചുതുടങ്ങിയത്.

കളി തുടങ്ങിയതോടെ ഇരുവരും പരസ്പരം മുഖത്ത് അടിക്കാന്‍ തുടങ്ങി. ശക്തിയായി തന്നെയായിരുന്നു അടിച്ചിരുന്നത്. ഇതിനിടെ ആമിറിന്റെ ഒരു അടിയില്‍ ബിലാല്‍ തലകറങ്ങിവീണു. എന്നാല്‍ ബിലാലിന് എന്തു സംഭവിച്ചെന്ന് നോക്കാനോ ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ ആരും മുന്നോട്ട് വന്നില്ല. അര മണിക്കൂറിന് ശേഷമാണ് ബിലാലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

shortlink

Post Your Comments


Back to top button