ഭോപ്പാൽ: മധ്യപ്രദേശ് മുൻ മന്ത്രിയും മുതിർന്ന കോണ്ഗ്രസ് നേതാവുമായ രാജേന്ദ്ര സിംഗ് (86) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഞായറാഴ്ച രാത്രി ഭോപ്പാലിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച ഗ്വാളിയറിൽ നടക്കും.
രാജേന്ദ്ര സിംഗ് 1972ൽ ആണ് ആദ്യമായി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. 1975-77 കാലത്ത് മധ്യപ്രദേശ് സർക്കാരിൽ ഇദ്ദേഹം മന്ത്രിയായിരുന്നു. നിലവിൽ ഇദ്ദേഹത്തിന്റെ മകൻ മധ്യപ്രദേശ് പിസിസി വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നു.
Post Your Comments