ഇസ്ലാമാബാദ്: ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ ഇന്ത്യയുമായി ഉള്ളു എന്ന് പാക്കിസ്ഥാന്റെ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ. കശ്മീര്‍ അടക്കമുള്ള ഇന്ത്യ-പാക് പ്രശ്‌നങ്ങള്‍ സമാധാന ചര്‍ച്ചകളിലൂടെ മാത്രമേ പരിഹരിക്കാന്‍ കഴിയൂ എന്നാണ് പാക്കിസ്ഥാന്റെ ഉറച്ച വിശ്വാസം എന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ മിലിട്ടറി അക്കാദമിയുടെ പാസിംഗ് ഔട്ട് പരേഡിനെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ബാജ്വ ഇത്തരത്തില്‍ പ്രതികരിച്ചത്.
also read: ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി പാക് ഹൈകമീഷണര്‍
ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയോടെയോ ആനുകൂല്യത്തിലോ ആയിരിക്കരുത് രണ്ടു രാജ്യങ്ങളും സമാധാനം പുലരണമെന്ന ആശയത്തിലൂന്നി മാത്രമായിരിക്കണം സമാധാന ചര്‍ച്ചകള്‍. അത്തരം ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ സന്നദ്ധമാണെന്ന് ബജ്വ വ്യക്തമാക്കി.
പാക് ചാരസംഘടനയായ ഐഎസ്ഐ പുറത്തുവിട്ട പത്രക്കുറിപ്പിലാണ് സൈനിക മേധാവിയുടെ പരാമര്‍ശങ്ങള്‍ ഉള്ളത്. സമാധാനം കാംക്ഷിക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്നും ലോകത്തിലെ എല്ലാ രാജ്യങ്ങളുമായും പ്രത്യേകിച്ച് അയല്‍രാജ്യങ്ങളുമായി സമാധാനപരമായ ബന്ധം സൂക്ഷിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ബാജ്വ അഭിപ്രായപ്പെട്ടു.
Post Your Comments