KeralaLatest NewsNews

കൈക്കൂലി നല്‍കിയില്ല : വീട്ടുനമ്പര്‍ നല്‍കാതെ പട്ടാളക്കാരനെയും കുടുംബത്തെയും വട്ടം കറക്കി ഓവര്‍സിയറും അസ്സി. എഞ്ചിനിയറും

പുനലൂര്‍: സാധാരണക്കാരന്റെ സംരക്ഷിക്കുകയും വേണ്ടവിധത്തില്‍ നടപ്പിലാക്കി കൊടുക്കുകയും ചെയ്യേണ്ടവരാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. എന്നാല്‍ ചിലര്‍ക്ക് സര്‍ക്കാര്‍ ജോലി ഒരു ദാര്‍ഷ്ട്യമാണ്. ഇത്തരം ഒരു ദുരനുഭവമാണ് പട്ടാളക്കാരനായ യുവാവിനും അമ്മയ്ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും നേരിടേണ്ടി വന്നത്. വീടിന് നമ്പര്‍ ലഭിക്കാന്‍ മുനിസിപ്പാലിറ്റിയെ സമീപിച്ചപ്പോള്‍ യുവാവിനെയും അമ്മയെയും വട്ടംകറക്കുകയാണ് ഉദ്യോഗസ്ഥര്‍. കൈക്കൂലി നല്‍കാതെ ഒരു നടപടിയുമെടുക്കില്ലെന്ന നിലപാടിലാണിവരെന്ന് യുവാവ് ആരോപിക്കുന്നു. പുനലൂര്‍ നഗരസഭയിലെ ഓവര്‍സീയറും അസിസ്റ്റന്റ് എഞ്ചിനിയറുമാണ് ഇതിന് പിന്നിലെന്നും യുവാവ് പറയുന്നു. താന്‍ കൈക്കൂലി നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഖലീല്‍ എസ്റ്റേറ്റിന് സമീപം സ്ഥലം വാങ്ങി വീടുവയ്ക്കാനൊരുങ്ങിയ പട്ടാളക്കാരന് പണികൊടുത്ത് നഗരസഭയുടെ തോന്യവാസം. വീട് നിര്‍മ്മിക്കാനാവശ്യമായ പേപ്പറുകള്‍ എല്ലാം മുനിസിപ്പാലിറ്റിയില്‍ ഹാജരാക്കി. പുനലൂരിലെ സ്റ്റേറ്റ്ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്നും വായ്പ എടുത്താണ് വീട് നിര്‍മ്മാണം ആരംഭിച്ചത്. ഇതിനിടെ ഓവര്‍സിയര്‍ ഐസക് അസിസ്റ്റന്റ് എഞ്ചിനിയര്‍ ബിന്ധുവും തൊഴിലാളികളുടെ അരികിലെത്തി പ്രശ്‌നമുണ്ടാക്കി.

തുടര്‍ന്ന് നാട്ടിലെത്തിയപ്പോള്‍ താന്‍ അവരെ പോയി കാണുകയുണ്ടായി. പ്രശ്‌നം തിരക്കിയപ്പോള്‍ അനധികൃതമായ നിര്‍മാണമാണ് നടക്കുന്നത് എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നേരിട്ട് കൈക്കൂലി ആവശ്യപ്പെട്ടു. കഞ്ഞികുടിക്കാന്‍ എന്തെങ്കിലും തരണമെന്നും അല്ലാത്ത പക്ഷം പണി നടക്കില്ലെന്നും ഉദ്യോഗസ്ഥര്‍ ഭിഷണിപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട് പുനലൂര്‍ മുനിസിപ്പാലിറ്റി ഏറെ ബുധിമുട്ടിച്ചു. ജോലി ആവശ്യത്തിന് പോയ സമയം അമ്മമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പേപ്പറുകള്‍ക്കായി പലപ്രാവശ്യം അമ്മ മുനിസിപ്പാലിറ്റി കയറി ഇറങ്ങി. മനപൂര്‍വ്വം ബുദ്ധിമുട്ടിക്കാനായി വീടിന്റെ കാര്‍പോര്‍ച്ച് കെട്ടിയത് റോഡിസല്‍ ഇറക്കിയാണെന്നും കാട്ടി മുനിസിപ്പാലിറ്റി നോട്ടീസ് അയച്ചു. തുടര്‍ന്ന് വിവരാവകാശ കമ്മീഷന്‍ വഴി തിരക്കിയപ്പോള്‍ ഇതൊരു സ്വകാര്യ വഴിയാണെന്ന് മനസിലായിരുന്നു.

വീടിന് നമ്പര്‍ നല്‍കാന്‍ യാതൊരു തടസവും മുനിസിപ്പാലിറ്റിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ കൈക്കൂലി കൊടുക്കാത്ത ഒറ്റ കാരണത്താല്‍ അസിസ്റ്റന്റ് ്എഞ്ചിനിയര്‍ ബിന്ധു എസ് കരുണാകരന്‍ മാനസികമായി പീഡിപ്പിച്ചു. ലോണ്‍ എടുത്ത വീട് പൊളിച്ചു മാറ്റണം എന്നായിരുന്നു അവരുടെ ആവശ്യം. കൈക്കൂലി കൊടുത്തില്ല എന്ന ഒറ്റ കാരണത്താലാണ് ഇവര്‍ ഇത്തരത്തില്‍ പെരുമാറിയത്.

തുടര്‍ന്ന് പരാതിയുമായി യുവാവ് ഹൈക്കോടതി വരെ പോയി. ഇനി ഒരു നമ്പര്‍ വരച്ച് വീട്ട് നമ്പര്‍ നല്‍കാവുന്നതേ ഉള്ളു എന്നാണ് അന്വേഷണത്തിന് ശേഷം ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇത് വരച്ചു തരാം എന്ന് പറഞ്ഞയാളെ കൊണ്ട് അതിനു പോലും മുനിസിപ്പാലിറ്റി അനുവദിച്ചില്ല.

also read: മലിനമായ മാംസം വിൽക്കുന്നതിനായി 504 ദിർഹം കൈക്കൂലി വാങ്ങി ഷാർജ ഫുഡ് ഇൻസ്‌പെക്ടർ

തന്റെ അമ്മ പല പ്രാവശ്യം ഓഫീസുകള്‍ കയറി ഇറങ്ങി. സാധരണകാര്‍ക്ക് വേണ്ടിയാണ് സര്‍ക്കാരും സര്‍ക്കാര്‍ ഓഫീസുകളും സര്‍ക്കാര്‍ ജീവനക്കാരും നിലകൊള്ളേണ്ടത്. ഈ രണ്ട് ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങാതെ ജോലി ചെയ്യില്ലെന്ന് യുവാവ് പറയുന്നു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് യുവാവിന്റെ ആവശ്യം.

താനും അമ്മയും ഒരിക്കലും കൈക്കൂലി തരില്ല. കൈക്കൂലി നല്‍കിയിട്ടുള്ള വീട്ട് നമ്പര്‍ തങ്ങള്‍ക്ക് വേണ്ടെന്നും യുവാവ് പറയുന്നു. രാഷ്ട്രീയക്കാരും ഇവരെ പിന്തുണയ്ക്കുന്നുണ്ട്. വീണ്ടും അമ്മ മുനിസിപ്പാലിറ്റിയില്‍ പോയപ്പോള്‍ മുനിസിപ്പല്‍ സെക്രട്ടറി പരസ്യമായി അപമാനിച്ചു. നിങ്ങള്‍ ഹൈക്കോടതി വരെ പോയിട്ട് എന്തായി എന്നായിരുന്നു സെക്രട്ടറി ചോദിച്ചത്.

മെയിന്‍ റോഡില്‍ നിന്ന് മൂന്ന് ലിങ്ക് റോഡിന് ശേഷം മുഹമ്മദ് ഖലീല്‍ എന്നയാളുടെ വീട്ടിലേക്കുള്ള പ്രൈവറ്റ് വഴിയിരികിലാണ് തന്റെ വീട്. ആ വീടിന് നമ്പര്‍ നല്‍കാന്‍ നിങ്ങള്‍ എന്തുകൊണ്ട് അനുവദിക്കുന്നില്ലെന്നും പട്ടാളക്കാരനായ യുവാവ് ചോദിക്കുന്നു. സംഭവം വിശദീകരിച്ച് പട്ടാളക്കാരനായ യുവാവിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button