പഞ്ചാക്ഷരി മന്ത്രമാണ് ഓം നമ ശിവായ. ഈ മന്ത്രം ഉരുവിടുന്നത് മൂലമുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് അറിയാം.
ത്രിസന്ധ്യയ്ക്കു നമഃശിവായ എന്ന പഞ്ചാക്ഷരീമന്ത്രം 108 പ്രാവശ്യം വീട്ടിലിരുന്ന് ഉരുവിടുന്നത് വീട്ടിൽ ഐശ്വര്യം കൊണ്ടുവരും എന്നു പറയപ്പെടുന്നു. മഹാദേവന്റെ പരിപാവനമായ നാമമാണു നമഃശിവായ. ഭഗവാൻ തന്നിലൊളിപ്പിച്ച ലാളിത്യ ത്തെയാണ് ‘ന’ എന്ന അക്ഷരം പ്രതിനിധീകരിക്കുന്നത്. ‘മ’ പ്രപഞ്ചത്തെ കുറിക്കുന്നു. ശി ശിവനെ തന്നെ പ്രതിനിധീകരിക്കുന്നു. ‘മ’ പ്രപഞ്ചത്തെ കുറിക്കുന്നു. ‘ശി’ ശിവനെ തന്നെ പ്രതിനിധീകരിക്കുന്നു. പഞ്ചഭൂതങ്ങളെയാണ് ഈ അക്ഷരങ്ങൾ കുറിക്കുന്നതെന്നും പറയപ്പെടുന്നു. ‘ന’ എന്നാൽ ഭൂമി. ‘മ’ എന്നാൽ ജലം. ‘ശി’ എന്നാൽ അഗ്നി. ‘വ’ എന്നാൽ വായു. ‘യ’ എന്നാൽ ആകാശത്തെയും സൂചിപ്പിക്കുന്നു . രാവിലെ ഉറക്കമുണരുമ്പോൾ നാരായണനെയും രാത്രി കിടക്കുമ്പോൾ ശിവനെയുമാണു ഭജിക്കേണ്ടത്.ശിവക്ഷേത്രത്തിൽ നെയ്വിളക്കു വച്ചു പൂജിച്ചാൽ കുടുംബത്തിൽ ആർക്കും അന്ധത വരില്ലെന്നും വിഷഭയം ഉണ്ടാകില്ലെന്ന് പറയപ്പെടുന്നു.
Post Your Comments