KeralaLatest NewsNews

കത്വ സംഭവത്തിന് വര്‍ഗീയ നിറം നല്‍കുന്ന ആപല്‍ക്കരമായ ശ്രമങ്ങള്‍ ആണ് കേരളത്തില്‍ നടക്കുന്നതെന്ന് കുമ്മനം

തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്ത് കലാപവും തേര്‍വാഴ്ചയും വഴി ക്രമസമാധാനനില തകര്‍ക്കാന്‍ ആസൂത്രിതവും സംഘടിതവുമായ അക്രമങ്ങള്‍ നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. കാശ്മീരിലെ കത്വയില്‍ നടന്ന മനുഷ്യത്വ രഹിതമായ അക്രമം ആരും അംഗീകരിക്കുന്നില്ല .ഈ ക്രൂരപ്രവര്‍ത്തിക്കെതിരെ ജനങ്ങള്‍ ഒറ്റകെട്ടായി രംഗത്ത് വരികയും പ്രതികരിക്കുകയും ചെയ്തിട്ടുള്ള സന്ദര്‍ഭത്തില്‍ ജനകീയ ഐക്യവും ,മതസൗഹാര്‍ദ്ദവും തകര്‍ക്കുന്ന ചില ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ മലബാര്‍ മേഖലയില്‍ ഉണ്ടാകുന്നത് അപലപനീയമാണ്. പ്രശ്നത്തിന് വര്‍ഗീയ നിറം നല്‍കി സ്ഥിതിഗതികള്‍ വഷളാക്കുകയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന ആപല്‍ക്കരമായ ശ്രമങ്ങള്‍ ആണ് കേരളത്തില്‍ നടക്കുന്നതെന്നും കുമ്മനം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

സംസ്ഥാനത്തു അപ്രഖ്യാപിത ഹാർത്താലിന്റെ മറവിൽ ചില ജില്ലകളിൽ വ്യാപകമായ അക്രമങ്ങൾ നടന്നത് ആശങ്കാജനകമാണ്. ഒട്ടനവധി നിരപരാധികൾ ആക്രമിക്കപ്പെട്ടു , നിരവധിവ്യാപാര സ്ഥാപനങ്ങൾ ,കടകൾ നശിപ്പിക്കപ്പെട്ടു ..ഹർത്താലിന്റെ മറവിൽ ചില വിധ്വംസക ശക്തികൾ നടത്തിയ അക്രമങ്ങൾ ൈസ്വര്യജീവിതം താറുമാറാക്കി .

കാശ്മീരിലെ കത്വയിൽ നടന്ന മനുഷ്യത്വ രഹിതമായ അക്രമം ആരും അംഗീകരിക്കുന്നില്ല .
ഈ ക്രൂരപ്രവർത്തിക്കെതിരെ ജനങ്ങൾ ഒറ്റകെട്ടായി രംഗത്ത് വരികയും പ്രതികരിക്കുകയും ചെയ്‌തിട്ടുള്ള സന്ദർഭത്തിൽ ജനകീയ ഐക്യവും ,മതസൗഹാർദ്ദവും തകർക്കുന്ന ചില ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ മലബാർ മേഖലയിൽ ഉണ്ടാകുന്നത് അപലപനീയമാണ് .

പ്രശ്നത്തിന് വർഗീയ നിറം നൽകി സ്ഥിതിഗതികൾ വഷളാക്കുകയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന ആപൽക്കരമായ ശ്രമങ്ങൾ ആണ് കേരളത്തിൽ നടക്കുന്നത് .സംഘടിതമായി ഇന്ന് നടന്നിട്ടുള്ള അക്രമപ്രവർത്തനങ്ങളിൽ നിരപരാധികൾ ഒട്ടനവധി ഇരകളായി തീർന്നു ,അവരുടെ ജീവിതകാല സമ്പാദ്യവും നശിപ്പിച്ചു . ബിജെപിയുടേതടക്കം പല പാർട്ടികളുടെയും കൊടിയും ബോർഡുകളും തകർത്തു . ചില കടകളും വീടുകളും തിരഞ്ഞു പിടിച്ചു ആക്രമിച്ചു. കലാപവും തേർവാഴ്ചയും വഴി ക്രമ സമാധാനനില തകർക്കാൻ ആസൂത്രിതവും സംഘടിതവുമായ അക്രമങ്ങൾ നടത്തുന്നു . യാതൊരു മുന്നറിയിപ്പും കൂടാതെ നടത്തിയ ഈ ഹർത്താൽ ജനാധിപത്യ കേരളത്തിന് ഭൂഷണമല്ല .. ജനങ്ങളുടെ സ്വര്യജീവിതം ഉറപ്പുവരുത്തുവാൻ ഉള്ള ബാധ്യതയിൽ നിന്നും സർക്കാർ ഒഴിഞ്ഞു മാറാതെ കൂടുതൽ പോലീസ് സേനയെ നിയോഗിച്ചു ഇത്തരം അക്രമത്തെ തടയാൻ സർക്കാർ സന്നദ്ധമാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button