Latest NewsNewsIndia

പാളങ്ങള്‍ക്ക് ഇരുവശവും മതില്‍ കെട്ടാനൊരുങ്ങി റെയില്‍വേ; ലക്ഷ്യമിതാണ്

പാളങ്ങള്‍ക്ക് ഇരുവശവും മതില്‍ കെട്ടാനൊരുങ്ങി റെയില്‍വേ. എട്ടു മുതല്‍ 10 അടി വരെ ഉയരത്തിലുള്ള മതിലാണ് കെട്ടുക. ഡല്‍ഹി -മുംബൈ റെയില്‍ യാത്ര സുഗമമാക്കുന്നതിനാണ് പാളങ്ങള്‍ക്ക് ഇരു വശത്തും 500 കിലോ മീറ്റര്‍ നീളത്തില്‍ മതില്‍ കെട്ടുന്നത്. പാളത്തിലേക്ക് മനുഷ്യരും മൃഗങ്ങളും പ്രവേശിക്കുന്നത് ഈ റൂട്ടില്‍ ട്രെയിന്‍ യാത്ര പലപ്പോഴും തടസപ്പെടുന്നതിനോ, വേഗം കുറയ്ക്കുന്നതിനോ കാരണമാകാറുണ്ട്. ഇതൊഴിവാക്കാനാണ് ഇത്തരത്തിലൊരു തീരുമാനം.

ഇത്തരത്തില്‍ റെയില്‍വേ ട്രാക്കുകള്‍ മതില്‍ കെട്ടി സംരക്ഷിക്കാന്‍ കഴിഞ്ഞാല്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തിലോടുന്ന ട്രയിനുകള്‍ക്ക് 160 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ കഴിയും. മതില്‍ കെട്ടുന്നതിനു 500 കോടി രൂപ ചെലവ് വരുമെന്നാണ് റെയില്‍വേ കണക്ക് കൂട്ടുന്നത്.

നിലവില്‍ രാജധാനി എക്‌സ്പ്രസ്സാണ് ഈ റൂട്ടില്‍ ഏറ്റവും വേഗത്തില്‍ ഓടുന്നത്. 16 മണിക്കൂര്‍ കൊണ്ട് രാജധാനി എക്‌സ്പ്രസ്സ് ഡല്‍ഹിയില്‍ നിന്ന് മുംബയില്‍ എത്തുന്നു. മതില്‍ കെട്ടിയാല്‍ ഇത് 12 മണിക്കൂറായി ചുരുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ സമാനമായ പദ്ധതി ഡല്‍ഹി – കൊല്‍ക്കത്ത റൂട്ടിലും റെയില്‍വേ ആലോചിച്ചു വരികയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button