
ശ്രീനഗർ ; തെക്കൻ കശ്മീരിൽ കാണാതായ ഇന്ത്യൻ സൈനികൻ ഭീകര സംഘടനയിൽ ചേർന്നു. ജമ്മു ആൻഡ് കശ്മീർ ലൈറ്റ് ഇൻഫൻട്രി (ജെഎകെഎൽഐ) യൂണിറ്റിൽ പ്രവർത്തിച്ചിരുന്ന ഇദ്രീസ് മിർ ആണ് ഞായറാഴ്ച ഹിസ്ബുൽ മുജാഹിദീനിൽ ചേർന്നതെന്ന് പോലീസ് അറിയിച്ചു.
ജാർഖണ്ഡിൽ പോസ്റ്റിങ് ലഭിച്ചതിനെത്തുടർന്ന് മിർ അസന്തുഷ്ടനായിരുന്നു. ഈ മാസമാദ്യം ഷോപ്പിയനിൽ നിന്നാണ് മിറിനെ കാണാതായതെന്നും ഇയാൾക്കൊപ്പം കാണാതായ പ്രദേശവാസികളായ രണ്ടുപേരും ഹിസ്ബുളിൽ ചേർന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Also read ;മക്കാ മസ്‌ജിദ് സ്ഫോടന കേസ് ; ജഡ്‌ജി രാജി വെച്ചു
Post Your Comments