Latest NewsKeralaNews

വ്യാജ ഹര്‍ത്താല്‍ ആഹ്വാനം അവസരമായി കണ്ട് അക്രമത്തിനിറങ്ങി മതമൗലികവാദികള്‍: നൂറോളം പേർ കസ്റ്റഡിയിൽ

മലപ്പുറം: സോഷ്യല്‍ മീഡിയയില്‍ നടന്ന വ്യാജ ഹര്‍ത്താല്‍ ആഹ്വാനം ഏറ്റെടുത്ത് ഒരു വിഭാഗം മുതലെടുപ്പിന് ശ്രമം നടത്തിയതോടെ ശക്തമായി അടിച്ചൊതുക്കാന്‍ നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് വ്യാപകമായി വാഹനം തടയലും നിര്‍ബന്ധിച്ച്‌ കടയടപ്പിക്കലും നടക്കുന്നത്. ഹര്‍ത്താല്‍ അനുകൂലികള്‍ ബസ് തകര്‍ത്തതോടെ പോലീസ് ഗ്രാനേഡും എറിഞ്ഞു.താനൂരില്‍ തെരുവിലിറങ്ങിയ യുവാക്കളുടെ നീക്കങ്ങള്‍ വ്യാപക സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു.

ജില്ലയിലെ തീരദേശ പ്രദേശമായ താനൂരിലാണ് സാഹചര്യങ്ങള്‍ കലുഷിതമായത്. ഹര്‍ത്താല്‍ അനുകൂലികളെന്ന് കരുതുന്ന ഒരു സംഘം കെഎസ്‌ആര്‍ടിസി ബസ് അടിച്ചുതകര്‍ത്തു. ഇവരെ നേരിടാനെത്തിയ പോലീസ് ഗ്രനേഡ് എറിഞ്ഞു. വ്യാപക സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ ചെറിയതോതില്‍ വാഹനം തടഞ്ഞു തുടങ്ങിയ ഹര്‍ത്താല്‍ പിന്നീട് വ്യാപക അക്രമത്തിലേക്ക് മാറുന്ന കാഴ്ചയാണ് മലപ്പുറത്ത്.

ഇതോടെ പല സ്ഥലത്തും പൊലീസും ഹര്‍ത്താല്‍ അനുകൂലികളും ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്തുണയില്ലെന്ന് അവകാശപ്പെട്ടാണ് ഹര്‍ത്താലിന്റെ പേരില്‍ വാഹനം തടയാനും കടകള്‍ അടപ്പിക്കാനും ഒരു വിഭാഗം രംഗത്തിറങ്ങിയത്. എന്നാല്‍ കത്വ സംഭവത്തിന്റെ പേരില്‍ വര്‍ഗീയ വികാരം ആളിക്കത്തിക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രിതമായാണ് ഇത്തരമൊരു നീക്കം നടന്നതെന്നാ്ണ് സൂചന. അതിനാല്‍ തന്നെ ഇത്തരം സമരങ്ങള്‍ വച്ചുപൊറുപ്പിക്കേണ്ടതില്ലെന്നും ശക്തമായി നേരിടാനും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ നിര്‍ദ്ദേശം നല്‍കി.

പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. സഹായം അഭ്യര്‍ഥിച്ച്‌ പലയിടത്തുനിന്നും പോലീസ് സ്‌റ്റേഷനിലേക്ക് വിളിക്കുന്നുണ്ടെങ്കിലും പോലീസ് പ്രതികരിക്കുന്നില്ല. റോഡ് തടസപ്പെടുത്തിയും വാഹനങ്ങള്‍ തടഞ്ഞും നിരവധി പേര്‍ അതിരാവിലെ മുതല്‍ തെരുവ് കയ്യടക്കിയിരുന്നു. റോഡില്‍ കല്ലിട്ട് ഗതാഗതം തടസപ്പെടുത്തിയിട്ടുണ്ട്. പോലീസ് ജനങ്ങളെ വിരട്ടാന്‍ നോക്കുന്നുണ്ടെങ്കിലും ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ അവര്‍ക്കായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി നടന്ന പ്രകടനം നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button