കൊച്ചി: കാഷ്മീരിലെ കത്വയിൽ പീഡനത്തിന് ഇരയായി മരിച്ച പെൺകുട്ടിയുടെ പേരിൽ തീവ്രനിലപാടുള്ള സംഘടനകൾ നടത്തിയ അപ്രഖ്യാപിത ഹർത്താലിനെതിരെ സിപിഎം. ഇത്തരം നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ല. കാഷ്മീരിൽ മരിച്ച പെണ്‍കുട്ടിയുടെ പേര് പറഞ്ഞ് കേരളത്തിൽ ചിലർ ബോധപൂർവം മതസംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇതിന്‍റെ ഭാഗമായിട്ടാണ് ഇന്ന് ഹർത്താൽ നടന്നതെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അതേസമയം അപ്രഖ്യാപിത ഹർത്താലുകളും സംഘർഷങ്ങളും അംഗീകരിക്കാൻ കഴിയില്ലെന്ന പ്രതികരണവുമായി എൽഡിഎഫ് കണ്‍വീനർ വൈക്കം വിശ്വനും രംഗത്തെത്തി.
Also read ;വ്യാജ ഹര്‍ത്താലില്‍ വിമാനങ്ങളും വൈകി
Post Your Comments