
പ്രാര്‍ത്ഥനയ്ക്കിടെ പള്ളിയില്‍ വെടിവെയ്പ്. സംഭവത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. പാക്കിസ്ഥാനിലെ ഖ്വാട്ടയിലാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ അഞ്ജാതനായ യുവാവ് പള്ളിക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു പരുക്ക് ഏറ്റ അഞ്ച് പേരെ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് ശേഷം മൃതദേഹങ്ങളുമായി വിശ്വാസികള്‍ റോഡ് ഉപരോധിച്ചു. അക്രമികളെ എത്രയും വേഗം പിടികൂടണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ക്രിസ്റ്റ്യന്സിന് നേരെയുള്ള അക്രമങ്ങള്‍ നടയാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും ഇവര്‍ രോപിച്ചു.
Post Your Comments