CinemaBollywoodMovie SongsEntertainment

എൺപതുകളിലെ ഈ പ്രണയ നായകന് എന്തുപറ്റി?

എത്ര പുതുനിര നായകൻമാർ വന്നാലും എൺപതുകളിലെ ഈ പ്രണയ നായകനെ ആരും മറക്കാനിടയില്ല. മറ്റാരുമല്ല, സുമീത് സൈഗാളിനെ കുറിച്ചാണ് പറയുന്നത്. എൺപതുകളിൽ ബോളിവുഡ് പ്രണയ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. പെട്ടെന്ന് താരത്തെ വെള്ളിത്തിരയിൽ നിന്ന് കാണാതാവുകയായിരുന്നു. പ്രണയ നായകനെ വെള്ളിത്തിരയിൽ കാണാതായതോടെ ആരാധകരും ഏറെ നിരാശയിലായി.

1987ൽ ഇൻസ്‌നിയാത് കി ദുഷ്മൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിൽ എത്തിയത്. അദ്ദേഹത്തിന്റെ
പേരിൽ മാത്രം പ്രശസ്തമായ ധാരാളം പ്രണയ ഗാനങ്ങളുണ്ട്. എൺപതുകളിൽ ബോളിവുഡിലെ ഹീറോ പദവി അണിഞ്ഞ നായകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കലി തേരി ചോറ്റി എന്ന ഗാനത്തിന് ആരാധകർ ഏറെയായിരുന്നു.

also read:ആ ഫോട്ടോ വിവാദം എന്നെ മാനസികമായി തളര്‍ത്തി: ബോളിവുഡ് നടി

1990 ലാണ് അദ്ദേഹം വിവാഹിതനായത്, സൈറ ഭാനുവിന്റെ സഹോദരിയായ ഷഹീൻ ഭാനുവാണ് അദ്ദേഹത്തിന്റെ ഭാര്യ.ഇവർക്ക് ഒരു മകളാണുള്ളത്. 2016ൽ അജയ് ദേവഗിന്റെ സിനിമയിലൂടെ മകൾ സയേഷ സൈഗാളും വെള്ളിത്തിരയിൽ എത്തി.
സുമീത്തുമായുള്ള വിവാഹത്തിന് മുൻപ് ഷഹീൻ ഭാനു സൽമാനുമായി ബന്ധത്തിലായിരുന്നു. അന്ന് സൽമാൻ വെള്ളിത്തിരയിൽ എത്തിയിട്ടില്ല. 1997ൽ സുമീത്തും ഷഹീനയും വിവാഹമോചിതരായി.

2003 താരം വീണ്ടും വിവാഹിതനായി. ബോളിവുഡിൽ സഹതാരമായി തിളങ്ങിയ ഫർഹാ നാസിനെയാണ് താരം രണ്ടാമത് വിവാഹം ചെയ്തത്. 30സിനിമകളിൽ അഭിനയിച്ച ശേഷം താരം സ്വന്തമായി സിനിമ നിർമ്മാണ കമ്പനി തുടങ്ങി. സുമീത് ആർട്സ് എന്നാണ് കമ്പനിയുടെ പേര്. 2007 ൽ ഒരു മ്യൂസിക് വിഡിയോയും അദ്ദേഹം പുറത്തിറക്കിയിരുന്നു. 2010ൽ ഒരു ഹൊറർ സിനിമയും അദ്ദേഹം നിർമ്മിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button