Latest NewsNewsGulf

യു.എ.ഇ വഴി സഞ്ചരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍

അബുദാബി: യുഎഇ വഴി സഞ്ചരിക്കുന്നവർക്ക് എൻട്രി വിസ നൽകാൻ തീരുമാനം. രാജ്യത്ത് ഒരു ദിവസം തങ്ങി ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുതകുന്ന രീതിയിൽ ട്രാൻസിറ്റ് വിസ നടപടികൾ ഒരുക്കുന്ന രീതിയിലാണ് ഇത് സാധ്യമാകുന്നത്. പുതിയ ഈ നീക്കത്തിലൂടെ ടൂറിസം മേഖലയുടെ പുരോഗതിയാണ് അധികൃതർ ലക്ഷ്യമിടുന്നത്.

Read Also: യുഎഇയിൽ ഇനി ഇലക്‌ട്രിക്‌ സാധനങ്ങൾ വാറന്റി ഇല്ലാതെ വിൽക്കാനാവില്ല

കഴിഞ്ഞ വർഷം യുഎഇയിൽ എത്തിയ 70 ശതമാനം പേരും ട്രാൻസിറ്റ് യാത്രക്കാരായിരുന്നു. എൻട്രി വിസ സംവിധാനം എളുപ്പത്തിലാകുന്നതോടെ കൂടുതൽ പേർ രാജ്യത്ത് തങ്ങാനായി താൽപര്യം കാണിക്കും. ഇതിലൂടെ ടൂറിസം മേഖലയിൽ വൻ വളർച്ചയുണ്ടാകും. പദ്ധതിയുടെ നടത്തിപ്പിനായി ഒരു വർക്കിങ് ഗ്രൂപ്പിനെ കാബിനറ്റ് നിയമിച്ചിട്ടുണ്ട്. വിസാ ഫീസ്, സന്ദർശകരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള സംവിധാനം, രാജ്യത്തിന്റെ ടൂറിസം ആകർഷണീയത പ്രോത്സാഹിപ്പിക്കുന്ന രീതികൾ എന്നിവ പുതിയ നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button