
മോഷ്ടിച്ച പണവുമായി പോകവെ കള്ളന് കിട്ടിയത് എട്ടിന്റെ പണി. മോഷ്ടിച്ച പണവുമായി റോഡിലെ നടന്നു പോകവെ പ്രകൃതി തന്നെയാണ് യുവാവിനെ ചതിച്ചത്. പെട്ടെന്നുണ്ടായ കാറ്റില്‍ മോഷ്ടിച്ച പണം കള്ളന്റെ കൈയ്യില്‍ നിന്നും പറന്നു പോവുകയായിരുന്നു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
തുടര്‍ന്ന് തെരുവിലൂടെ പറന്ന പണത്തിന്റെ പിന്നാലെ പോയി ഓരോന്നായി പെറുക്കി എടുക്കുന്ന കള്ളന്റെ ദൃശ്യവും സിസി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഗ്രേറ്റ് മാഞ്ചെസ്റ്ററിലെ ഡ്രോയില്സ്ഡെനിലാണ് സംഭവം.
also read: ക്രിമിനല്‍ പോലീസുമാര്‍ക്ക് എട്ടിന്റെ പണി, തെറിക്കാന്‍ പോകുന്നത് 1,129 തൊപ്പികള്‍
പോയ മാര്‍ച്ച് 17-ാം തീയതിയാണ് സംഭവം ഉണ്ടായത്. ക്വീന്‍ വാക്കിലുള്ള ട്രാവല്‍ ഏജന്റിന്റെ അരികിലെത്തി രണ്ട് പേര് ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. തുടര്‍ന്ന് ട്രൗസറില്‍ പണം കുത്തിനിറച്ച് ഇരുവരും ഇറങ്ങി ഓടുകയായിരുന്നു. ഇതിനിടെയാണ് പണം താഴെ വീഴുകയും കാറ്റില്‍ പറക്കുകയും ചെയ്തത്.
വളരെ നല്ലവനായ ഒരാളെയാണ് മോഷ്ടാക്കള്‍ ഭീഷണിപ്പെടുത്തി പണം തട്ടിയതെന്ന് ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ ഫില്‍ സ്ക്രാഗില് പറഞ്ഞു. മോഷ്ടാക്കളുടെ ഈ പ്രവൃത്തി ഒറിക്കലും അംഗീകരിക്കാനാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട രണ്ട് പേരെയും സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും മനസിലായിട്ടുണ്ട്. ഇവരെ പിടിക്കുന്നതിനായി പൊതുജനവും സഹായിക്കണമെന്ന് ഫില്‍ പറഞ്ഞു. പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടനടി അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments