ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി. പുരുഷന്മാരുടെ ബാഡ്മിന്റണില്‍ ഫൈനലില്‍ ഇന്ത്യയുടെ ലോക ഒന്നാം നമ്പര്‍ താരം കിഡംബി ശ്രീകാന്തിന് വെള്ളികൊണ്ട് തൃപ്തി പെടേണ്ടി വന്നു. മലേഷ്യയുടെ വെറ്ററന്‍ താരം ലി ചോംഗ് വെയാണ് ശ്രീകാന്തിനെ തോല്‍പ്പിച്ചത്. ഇതോടെ ശ്രീകാന്തിന് വെള്ളികൊണ്ട് തൃപ്തനാകേണ്ടി വന്നു. രണ്ട് ഗെയിമുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ തോല്‍വി. 19-21, 21-14, 21-14 എന്ന സ്കോറിനാണ് ലി ചോംഗ് ശ്രീകാന്തിനെ അട്ടിമറിച്ചത്.
കടുത്ത പോരാട്ടത്തിനൊടുവില്‍ ശ്രീകാന്ത് ആദ്യ ഗെയിം സ്വന്തമാക്കിയെങ്കിലും രണ്ടും മൂന്നും ഗെയിമുകള്‍ ആധികാരികമായി ലി ചോംഗ് നേടുകയായിരുന്നു. സെമിയില്‍ മലയാളിയായ പ്രണോയിയെ പരാജപ്പെടുത്തിയാണ് ലി ചോംഗ് ഫൈനലില്‍ ഇടം നേടിയത്.
also read:കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ അത്ലറ്റുകളെ കാണാനില്ല
നേരത്തെ ഇന്ത്യയുടെ സൈന നെഹ്വവാള് വനിത സിംഗിള്‍സില്‍ സ്വര്‍ണം നേടിയിരുന്നു. ഇന്ത്യയുടെ തന്നെ പിവി സിന്ധുവിനാണ് വെള്ളി. 21-18, 23-21 എന്ന സ്കോറിനായിരുന്നു സൈന സിന്ധുവിനെ മറികടന്ന് സ്വര്‍ണം നേടിയത്. ആദ്യ സെമിയില്‍ സ്കോട്ട്ലാന്‍ഡിന്റെ കിര്‍സ്റ്റി ഗില്‍മൗറിനെ അടിയറവ് പറയിച്ചാണ് സൈനയുടെ ഫൈനല്‍ പ്രവേശനം. സെമിയില്‍ നിലവിലെ ചാമ്പ്യന്‍ കാനഡയുടെ മൈക്കില്‍ ലീയെ പരാജയപ്പെടുത്തിയാണ് പിവി സിന്ധു ഫൈനല്‍ ഉറപ്പിച്ചത്.
Post Your Comments