തിരുവനന്തപുരം: രോഗികളെ വലച്ച് ഒരുവിഭാഗം ഡോക്ടര്‍മാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്. കിടത്തിചികിത്സയും നിര്‍ത്തലാക്കിയതോടെ രോഗികള്‍ക്ക് ദുരിതത്തിലായി. ഒ.പി ബഹിഷ്കരണത്തിന് പുറമെ കിടത്തി ചികിത്സകൂടി നിര്‍ത്തി സമരം ശക്തമാക്കാനൊരുങ്ങുകയാണ് കെ ജി എം എ. എന്നാല്‍ ഡോക്ടര്‍മാര്‍ പിടിവാശി ഉപേക്ഷിച്ചാല്‍ ചര്‍ച്ചക്ക് തയ്യാറെന്ന് ആരോഗ്യമന്ത്രി ഷൈലജടീച്ചര്‍ പറഞ്ഞു.
ഡോക്ടര്‍മാര്‍ പിടിവാശി തുടർന്നതോടെ ആശുപത്രിയിലെത്തിയ രോഗികളെ വല്ലാതെ വലച്ചിരുന്നെങ്കിലും സര്‍ക്കാരൊരുക്കിയ ബദല്‍സംവിധാനം ജനങ്ങള്‍ക്ക് ആശ്വാസമായി. ആര്‍ദ്രം പദ്ദതിക്കോ വൈകുന്നേരം ഒ പി തുടങ്ങുന്നതിനോ എതിരായല്ലെന്നും വേണ്ടത്ര ഡോക്ടര്‍മാരെയും ജീവനക്കാരേയും ആശുപത്രികളില്‍ നിയമിക്കാത്തതിനാലാണ് പ്രതിഷേധമെന്ന് കെ ജി എം ഒ എ വ്യക്തമാക്കി.
also read:ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അടിയന്തിരമായി അവസാനിപ്പിക്കണം; കോടിയേരി
എന്നാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തെറ്റായ പ്രസ്താവനകളിലൂടെ കെ.ജി.എം.ഒ.എ. സമരത്തെ ന്യായീകരിക്കുകയാണെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു.ആരോഗ്യ വിദ്യാഭ്യാസ വകുപ്പില്‍ 1739 അധ്യാപക, അനധ്യാപക തസ്തികകള്‍ സൃഷ്ട്ടിച്ചു.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തുമ്ബോള്‍ അതിന് തെളിവ് നല്‍കണമെന്നും മന്ത്രി പറഞ്ഞു. എന്നാൽ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്താല്‍ രാജിവയ്ക്കുന്നത് വരെയുള്ള തീരുമാനം കൈക്കൊള്ളുമെണ് കെ.ജി.എം.ഒ. അറിയിച്ചു.
Post Your Comments