Latest NewsIndiaNews

കത്വ ബലാത്സംഗവും നരഹത്യയും : നിയമനടപടികള്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പുതിയ ആരോപണം

ശ്രീനഗര്‍: ജമ്മു കത്വയിലെ കുപ്രസിദ്ധ ബലാത്സംഗക്കേസിലെ നിയമനടപടികള്‍ക്കെതിരേ പ്രതികരിച്ച ഹിന്ദു ഏക്താ മഞ്ചിന് കോണ്‍ഗ്രസ്  ബന്ധമെന്ന്എ ആരോപണം.

ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് അനുകൂലമായി പ്രകടനം നടത്തിയ ഹിന്ദു ഏക്താ മഞ്ച് നേതാക്കളില്‍ പ്രമുഖന്‍ വിജയ് തഗോത്ര കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജമ്മുപ്രചാരണങ്ങള്‍ക്കു മുന്‍നിരയിലുണ്ടായിരുന്നയാളാണെന്ന് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടു ചെയ്തു.

രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഈ വിഷയത്തില്‍ പോലീസ് നടപടിക്കെതിരേയും സിബിഐ അന്വേഷണത്തിനും പ്രക്ഷോഭത്തിന് പ്രദേശത്തെ ക്ഷേത്രത്തില്‍ രഹസ്യ കൂടിയാലോചനകള്‍ നടത്തിയതായി മഞ്ചിന്റെ ഒരു നേതാവ്, വെളിപ്പെടുത്തിയിരുന്നു. ഈ വിവരവും റിപ്പബ്ലിക് ടിവി പുറത്തുവിട്ടു.

കോടതിയില്‍ പോലീസ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുന്നത് തടയാന്‍ ശ്രമിച്ച പ്രതിഷേധ സംഘത്തിലെ പ്രമുഖനും ജമ്മു ബാര്‍ അസോസിയേഷന്‍ അധ്യക്ഷനുമായബി.എസ്. സ്ലാന്തിയ, 2014 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ പോളിങ് ഏജന്റായിരുന്നു.

കത്വ കേസില്‍ രാഷ്ട്രീയ കാരണങ്ങളാല്‍ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് കസ്റ്റഡിയിലായ ബലാത്സംഗ പ്രതികളെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ജമ്മു കശ്മീര്‍ ഘടകം തലവന്‍ ഗുലാം അഹമ്മദ് മിര്‍ ആരോപിക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

ഇങ്ങനെ പലവിധത്തില്‍ ജമ്മുവില്‍ പ്രതികളെ സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് പങ്കാളിത്തവും പ്രകടനം നടത്തിയ ഹിന്ദു ഏക്താ മഞ്ചിന്റെ കോണ്‍ഗ്രസ് നേതൃത്വവും വെളിപ്പെട്ടിട്ടും കുറ്റം സംഘപരിവാറില്‍ ചുമത്തുകയാണ് വിവിധ പാര്‍ട്ടികളും നേതാക്കളും ചില മാധ്യമങ്ങളും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, റോബര്‍ട്ട് വധേര തുടങ്ങിയവരും കത്വ ഹീനതയെ അപലപിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നടപടിയെടുക്കുകയോ വാര്‍ത്തകളിലെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയോ ചെയ്തിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button