ന്യൂഡൽഹി: ബക്കർവാല വിഭാഗക്കാർ ഏകദേശം പത്തോ പന്ത്രണ്ടോ വർഷമായി കത്വയിലാണ് താമസം. പക്ഷെ കഴിഞ്ഞ കുറച്ച് വർഷമായി പ്രദേശത്തെ ഹിന്ദു വിഭാഗങ്ങളിൽ നിന്നും അടിച്ചമർത്തലിന്റേയും, ഭീഷണിയുടേയും ദിവസങ്ങളായിരുന്നു അവർക്ക് അനുഭവിക്കേണ്ടി വന്നത്. കാരണം മറ്റൊന്നുമല്ല മുസ്ലിം വിഭാഗത്തിൽ പെട്ട അവർ സ്ഥലത്ത് പ്രധാന ജനവിഭാഗമാകുമോയെന്ന ഒരു കൂട്ടമാളുകളുടെ ഭീതിയായിരുന്നു. ബക്കർവാല വിഭാഗക്കാരെ ഓടിക്കാൻ അവർ കണ്ടുപിടിച്ച വഴിയായിരുന്നു എട്ടുവയസ്സുകാരിയെ പിച്ചി ചീന്തി നാടുകടത്തുകയെന്ന ലക്ഷ്യം.
also read:കത്വയില്‍ പിഞ്ചു ബാലികയെ മൃഗീയമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിന്റെ നാള്‍ വഴികളിലൂടെ..
രണ്ടു പൊലീസുകാരടങ്ങുന്ന ഏഴംഗസംഘം ആസിഫയെ മൂന്നു തവണ കൂട്ടബലാൽസംഗത്തിനിരയാക്കി എന്നതടക്കം ഞെട്ടിക്കുന്ന വിവരങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ആസിഫയെ മൂന്നുതവണ കൂട്ടബലാൽസംഗത്തിനിരയാക്കി. കുട്ടിക്ക് മയക്കുമരുന്ന് നൽകി. ക്ഷേത്രത്തിനുള്ളിൽ വെച്ചായിരുന്നു ബലാൽസംഗം എന്നതിന് ഡിഎൻഎ പരിശോധനയിൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. ബലാൽസംഗത്തിനിരയാക്കിയ ശേഷം ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം.
കേസിലെ ഒമ്പത് പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്തയാളാണ്. ഇയാളൊഴികെ മറ്റുള്ളവരുടെ മേൽ കൊലപാതക കുറ്റം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നിവയടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പ്രതികൾ അറസ്റ്റിലായതോടെ സംഘർഷാവസ്ഥ ഉടലെടുത്ത കത്വയിൽ പ്രതികളെ പിന്തുണച്ച് ഹിന്ദു ഏകതാ മഞ്ച് എന്ന സംഘടന രൂപീകരിച്ചതായാണ് വിവരം.ജനുവരി 17നാണ് ജമ്മുകാശ്മീരിലെ കത്വയിലെ രസന ഗ്രാമത്തിലെ വനമേഖലയിൽ നിന്നും ആസിഫ എന്ന 8 വയസുകാരിയുടെ മൃതദേഹം കണ്ടുകിട്ടുന്നത്.
Post Your Comments