തിരുവനന്തപുരം : രാജ്യത്ത് കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കും കാന്‍സര്‍ തുടക്കത്തിലേ കണ്ടെത്താനും പുതുതായി 20 കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര ആയുഷ് വകുപ്പിന്റെ തീരുമാനം. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 50 പ്രാദേശിക കെയര്‍ സെന്ററുകളും സ്ഥാപിക്കും.
ഏതൊക്കെ സംസ്ഥാനത്ത് മെഡിക്കല്‍ കോളജുകളില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്നത് സംസ്ഥാനങ്ങളുടെ ശുപാര്‍ശകള്‍ ലഭിച്ച ശേഷം പരിഗണിക്കും . രാജ്യത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാലും സ്വകാര്യമേഖലയില്‍ ചികിത്സാ ചെലവ് താങ്ങാനാകുന്നതിനും അപ്പുറമായതിനാലുമാണ് 2018ല്‍ ഇതിനായി പ്രത്യേക പദ്ധതി നടപ്പാക്കുന്നത്.
രാജ്യത്ത് തുടങ്ങുന്ന 14 പുതിയ ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും അത്യാധുനിക കാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Post Your Comments