ആശുപത്രിയില്‍ പോകാതെ തന്നെ ഇരിക്കുന്നിടത്ത് വന്ധ്യത പരിശോധിക്കാനുള്ള ആപ്പുകള്‍ക്ക് വന്‍ വരവേല്‍പ്പാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭിക്കുന്നത്. സെമന്‍ അനലൈസര്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകളാണ് ഐടി ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്. 98 ശതമാനം കൃത്യതയോടെ ശുക്ലത്തിന്‌റെ ഗാഢതയും ബീജ ചലനവും വിശകലനം ചെയ്യാന്‍ ആപ്പ് വഴി സാധിക്കും. കൃത്യമായ വന്ധ്യതാ നിര്‍ണ്ണയത്തിന് സൗകര്യമില്ലാത്ത രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് വരെ ആപ്പിന്‌റെ വരവ് ആശ്വാസം പകരുന്നതാണ്. സയന്‍സ് ട്രാന്‍സ്‌ലേഷണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമായി പറയുന്നു. വീട്ടിലിരുന്ന് പ്രെഗ്നന്‍സി ടെസ്റ്റുകള്‍ നടത്തുന്നതു പോലെ വളരെ ലളിതമായ രീതിയിലാണ് ഈ ആപ്പുകളും പ്രവര്‍ത്തിക്കുന്നത്.
പുരുഷന്മാരിലെ പ്രത്യുല്‍പാദന ശേഷി കൃത്യമായി ഇത്തരം ആപ്പുകളിലൂടെ പരിശോധിക്കാന്‍ കഴിയും. യുഎസിലുള്ള മസാച്യുസെറ്റ്‌സിലെ ബ്രിഘാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലില്‍ വേഷകനായ ഹാദി ഷാഫി ഏതാനും നാളുകള്‍ക്ക് മുന്‍പ് ഇതേക്കുറിച്ച് വിശദീകരണം നല്‍കിയിരുന്നു. പുരുഷന്മാരില്‍ ശുഭാപ്തി വിശ്വാസമില്ലായ്മ, നിരാശ, അമിത ടെന്‍ഷന്‍ എന്നിവ വര്‍ധിക്കുന്ന സമയത്താണ് ആശുപത്രികളില്‍ രക്തസാംപിളുകള്‍ എടുക്കേണ്ടി വരിക. ആഗോളതലത്തില്‍ 45 ദശലക്ഷത്തിലധികം ദമ്പതിമാര്‍ വന്ധ്യത അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. പുരുഷ പ്രത്യുല്‍പാദന ശേഷി നിര്‍ണ്ണയിക്കുവാനുള്ള മാര്‍ഗങ്ങള്‍ ഏറെ ചെലവേറിയതായ സാഹചര്യത്തില്‍ ആപ്പിന്‌റെ വരവ് ആളുകള്‍ക്ക് വന്‍ ആശ്വാസമാണ് നല്‍കുന്നത്. ആശുപത്രികളിലെ ലാബില്‍ നടത്തുന്ന ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കുവാന്‍ ഏറെ സമയവും വേണ്ടി വരും. എന്നാല്‍ ശുക്ല പരിശോധനയ്ക്കായുള്ള ആപ്പ് സേവനം കൃത്യതയുള്ളതും സമയം ലാഭിക്കുന്നതുമാണ്.
നേര്‍പ്പിക്കുകയോ, കഴുകികളയുകയോ ചെയ്യാത്ത ശുക്ല സാമ്പിളിന്‌റെ അഞ്ചു സെക്കന്‌റില്‍ കുറയാത്ത വീഡിയോയും മിക്ക ആപ്പുകളിലുമുണ്ട്. സ്മാര്‍ട്ട് ഫോണിനോട് ഘടിപ്പിക്കാവുന്ന ഒരു ഓപ്റ്റിക്കല്‍ അറ്റാച്ച്‌മെന്‌റും സെമന്‍സാമ്പിള്‍ ലോഡ് ചെയ്യാനായി ഡിസ്‌പോസിബിള്‍ അനലൈസറും ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. കണ്‍സ്യുമര്‍ ഇലക്ട്രോണിക്‌സിന്‌റെയും മൈക്രോഫാബ്രിക്കിന്‌റെയും വികാസം ഈ ടെസ്റ്റ് പ്രയോജനപ്പെടുത്തുന്നുണ്ട്. ഉപയോഗിച്ച ശേഷം കളയാന്‍ കഴിയുന്ന തരത്തിലുള്ള കാപ്പിലറി ടിപ്പും റബര്‍ ബള്‍ബും ഉള്ള ഒരു മൈക്രോചിപ്പാണ് ശുക്ല സാമ്പിള്‍ വയ്ക്കുവാന്‍ ഉപയോഗിക്കുന്നത്.
പരിശോധനയുടെ ഓരോ ഘട്ടങ്ങളിലും മാര്‍ഗനിര്‍ദ്ദേശം തരുന്ന ആപ്പുകളും ഇതോടൊപ്പമുണ്ട്. ശുക്‌ളത്തിന്‌റെ അളവ് അറിയാന്‍ സ്മാര്‍ട്ട് ഫോണിനോട് വയര്‍ലെസ് ആയി ഘടിപ്പിക്കുന്ന വളരെ ചെറിയ വെയ്റ്റ് സ്‌കെയില്‍ മാതൃകയുമുണ്ട്. ബീജത്തിന്‌റെ അളവില്‍ ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്ന കൃത്യമായ എണ്ണവും ചലനവും കേന്ദ്രീകരിച്ചുള്ള അബേനോര്‍മല്‍ സാംപിളുകളെ 98 ശതമാനം കൃത്യതയോടെ കണ്ടെത്താന്‍ ഈ ആപ്പുകള്‍ക്ക് കഴിഞ്ഞതായി ഗവേഷകര്‍ അവകാശപ്പെടുന്നു. ദിവസം ചെല്ലും തോറും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്.
Post Your Comments