മധുര: കാവേരി നദീജല ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി ആത്മാഹൂതിക്കു ശ്രമിച്ച വൈകോയുടെ അനന്തിരവന് ഗുരുതരാവസ്ഥയില്‍. വൈകോയുടെ ഭാര്യാ സഹോദരീ പുത്രന് ശരവണ സുരേഷ് ആണ് ഒരാവേശത്തില്‍ സ്വയം തീകൊളുത്തി ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. വിരുദ്നഗര്‍ സ്വദേശിയായ ശരവണ വെള്ളിയാഴ്ച രാവിലെയാണ് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ശരവണ അപകടനില തരണം ചെയ്തിട്ടില്ല. പുലര്‍ച്ചെ അഞ്ചിന് പ്രഭാത സവാരിക്കെന്ന് ഭാര്യയോട് പറഞ്ഞ് പുറത്തേക്ക് പോയ ശരവണ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വീടിന് സമീപത്തെ മൈതാനത്ത് രാവിലെ ഏഴോടെയാണ് ഇയാള്‍ കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കുക എന്ന മുദ്രാവാക്യം മുഴക്കിയ ശേഷം തീകൊളുത്തിയത്.
Post Your Comments