Latest NewsLife Style

സോക്‌സ് ഇട്ടുകൊണ്ട് സെക്‌സില്‍ ഏര്‍പ്പെടാറുണ്ടോ? ഉണ്ടെങ്കില്‍

സോക്‌സും സെക്‌സും തമ്മില്‍ ബന്ധമോ, കേള്‍ക്കുന്നവര്‍ ആരും വിശ്വസിക്കത്തുമില്ല അംഗീകരിക്കത്തുമില്ല. എന്നാല്‍ അത്തരത്തില്‍ ഒരു ബന്ധമുണ്ടത്രെ. അത് എന്ത് ബന്ധം എന്ന് എല്ലാവരും ചോദിച്ചേക്കാം.സെക്‌സില്‍ ഏര്‍പ്പെടുന്ന സമയത്ത് ഇരുവരും സോക്‌സ് ധരിക്കുന്നത് നല്ലതാണെന്നും ഇതിലൂടെ ഗര്‍ഭധാരണവും സുഗമമാകുമെന്നും പറയപ്പെടുന്നു. സോക്‌സ് അണിഞ്ഞ് ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവരില്‍ 20 ശതമാനം പേര്‍ ആദ്യമാസം തന്നെ വിജയിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 63 ശതമാനം പേര്‍ ആദ്യ ആറുമാസത്തിലും.

സോക്‌സ് ധരിക്കുന്നത് സ്ത്രീകള്‍ക്ക് സെക്‌സില്‍ സഹാകമാകുമെന്ന് അടുത്തകാലത്തെ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് സോക്സ് ഇട്ട സ്ത്രീകള്‍ക്ക് ഓര്‍ഗാസം നടക്കാനുള്ള സാധ്യത 81 ശതമാനം കൂടുതലാണ്. കാരണം കാലുകള്‍ തണുത്തിരിക്കുന്നതു സ്ത്രീകളില്‍ ഓര്‍ഗാസ സാധ്യത കുറയ്ക്കുമത്രെ. ഡച്ചുകാര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. കാലില്‍ സോക്സ് ധരിക്കുന്നത് ശരീരത്തിനു മുഴുവന്‍ ചൂടു നല്‍കുകയും അതു ശരീരത്തിലെ രക്തയോട്ടം വര്‍ധിക്കാന്‍ ഇടയാക്കുകയും ചെയ്യും. ശരീരത്തിനു ചൂട് ലഭിക്കുന്നതോടെ സെക്സ് ഹോര്‍മണുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാകും. കോള്‍ഡ് ഫീറ്റ് പോലെയുള്ള പ്രശ്നം ഉള്ളവര്‍ക്കു പലപ്പോഴും കിടപ്പറ ആസ്വദിക്കാന്‍ കഴിയാറില്ല. ഇതിനൊരു മികച്ച പരിഹാരമാണു സോക്സ് ഉപയോഗിക്കുക എന്നത്.

കൂടാതെ സ്ത്രീകള്‍ തങ്ങളുടെ ശരീരത്തെക്കുറിച്ചു കൂടുതല്‍ ബോധവതികളാണ്. ശരീരത്തിനെക്കുറിച്ചുള്ള അപകര്‍ഷത ബോധം സെക്സില്‍ നിന്നു വിട്ടു നില്‍ക്കാന്‍ സ്ത്രീയെ പ്രേരിപ്പിക്കും. പലപ്പോഴും സ്ത്രീകള്‍ കാലുകളുടെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ അതീവ ബോധവതികളായിരിക്കും. അതുകൊണ്ടു തന്നെ സോക്സ് ധരിക്കുന്നത് ഇത്തരം അപകര്‍ഷത ബോധത്തിനും മികച്ച പരിഹാരമാണ്.

shortlink

Post Your Comments


Back to top button