തൃശൂര്‍: വിഷുക്കണിയിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് കണിവെള്ളരി, ഇത്തവണ മലയാളികൾക്ക് കണികാണാൻ പാല്‍ വെള്ളരി ഒരുക്കിയിരിക്കുകയാണ് കേച്ചേരി ചെമ്മന്തിട്ട സ്വദേശി വിവേകാനന്ദൻ. അഞ്ചു വര്‍ഷം മുന്‍പ് പൊന്‍ വെള്ളരിയുമായി ശ്രദ്ധ നേടിയ വിവേകാനന്ദൻ ഇത്തവണ വിളയിച്ചെടുത്തത് പാല്‍വെള്ളരിയാണ്.
ഇരുപത്തഞ്ചു വര്‍ഷത്തിലേറേയായി വെള്ളരികൃഷി ചെയ്യുന്ന വിവേകാനന്ദന്റെ കൃഷിയിടം കാര്‍ഷിക ശാസ്ത്രജ്ഞര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രകൃതി പാഠശാലയാണ്. നെല്‍ക്കൃഷി കഴിഞ്ഞ പാടത്ത് വെള്ളരി വര്‍ഗ വിളകള്‍ കൃഷി ചെയ്യുന്ന ശീലമാണ് വിവേകാനന്ദന്റേത്. മത്തനും കുമ്ബളവും ചുരക്കയും പൊട്ടു വെള്ളരിയും തണ്ണി മത്തനും ഒക്കെ വിവേകാനന്ദന്റെ കൃഷിയിടത്തിലുണ്ട്.
also read:മലയാളികള്‍ക്ക് മലയാളത്തില്‍ വിഷു ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വെള്ളരിക്കൃഷിയിൽ എന്നും നേട്ടങ്ങൾ കൊയ്‌ത കർഷകനാണ് വിവേകാനന്ദൻ. ഗള്‍ഫിലും വിവേകാന്ദന്റെ വെള്ളരിക്കു പ്രിയമേറെയാണെങ്കിലും കയറ്റുമതിയുടെ നൂലാമാലകള്‍ അറിയാത്ത ഈ കര്‍ഷകന് അത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. എല്ലാ വിഷുവിനും തൃശുരിലും സമീപ ജില്ലകളിലും വിവേകാനന്ദന്റെ വെള്ളരിക്ക് ആവശ്യക്കാരേറെയാണ്.
Post Your Comments