Latest NewsKeralaNews

കെ.വി തോമസ് പുകഴ്ത്തിയ സംഭവം മോദിയെ അറിയിച്ച് കെ.വി.എസ് ഹരിദാസ്‌

തിരുവനന്തപുരം•കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്‌ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൊതുവേദിയില്‍ പുകഴ്ത്തിയ സംഭവം രേന്ദ്ര മോദിയെ ജന്മഭൂമി മുന്‍ എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ കെ.വി.എസ് ഹരിദാസ്‌.

ട്വിറ്ററിലൂടെയാണ് കെ.വി തോമസിന്റെ പ്രസ്താവന പ്രധാനമന്ത്രിയുമായും അദ്ദേഹത്തിന്റെ ഓഫീസുമായും കെ.വി.എസ് പങ്കുവച്ചത്. പ്രൊഫസർ കെവി തോമസ്, കോൺഗ്രസ് എംപി മോദിയെ പുകഴ്ത്തിയിരിക്കുകയാണ്. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ഒരു പരിപാടിയിൽ സംസാരിക്കവെ ആയിരുന്നു ഇത്. മോദി കാര്യപ്രാപ്തിയുള്ള ഒരു ഭരണാധികാരിയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ആശയവിനിമയ ശേഷി അപാരമാണെന്നും ‘ഞാൻ അദ്ദേഹത്തിന്റെ ആരാധകനാണെന്നും’ കെവി തോമസ് പറഞ്ഞു. ഇത്തരം പുകഴ്ത്തലുകൾ രാഷ്ട്രീയപരമായി വളരെ സുപ്രധാനമാണ്’- ഇങ്ങനെയായിരുന്നു ഹരിദാസിന്റെ ട്വീറ്റ്

ജന്മഭൂമി മുന്‍ എഡിറ്റര്‍ ആയിരുന്ന കെ.വി.എസ് ഹരിദാസ്‌ ഈസ്റ്റ്‌ കോസ്റ്റ് ഡെയിലി അടക്കമുള്ള മാധ്യമങ്ങളില്‍ കോളങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ടെലിവിഷന്‍ ചര്‍ച്ചകളിലും സജീവ സാന്നിധ്യമാണ് ഇദ്ദേഹം.

സ്വന്തം തീരുമാനങ്ങളും നടപടികളും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന ഭരണാധികാരിയാണ് മോദിയെന്നായിരുന്നു കെ.വി.തോമസ് പറഞ്ഞത്. ഇക്കാര്യം തനിക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതാണ്. കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ ആശയവിനിമയത്തില്‍ തനിക്ക് കംഫര്‍ട്ടബിള്‍ ആയത് മോദിയാണെന്നും കെ.വി.തോമസ് പറഞ്ഞിരുന്നു.

നോട്ട് നിരോധനം,ജിഎസ്ടി തുടങ്ങിയവയെത്തുടര്‍ന്നുണ്ടായ പ്രതികരണങ്ങളെ മോദി നേരിട്ട രീതിയെയും കെ.വി.തോമസ് പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.

രാജ്യത്തെ ജനങ്ങളെ കാര്യങ്ങള്‍ വിശ്വസിപ്പിക്കാനുള്ള കഴിവ് മോദിക്കുണ്ട്. എല്ലാ പ്രശ്‌നങ്ങളെയും സവിശേഷമായ മാനേജ്‌മെന്റ് ടെക്‌നിക് ഉപയോഗിച്ച് അദ്ദേഹം കൈകാര്യം ചെയ്യുന്നെന്നും കെ.വി.തോമസ് പറഞ്ഞിരുന്നു.

കെ.വി തോമസിന്റെ പ്രസ്താവന വിവാദമായതോടെ കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍, തന്റെ വാക്കുകള്‍ കേട്ടവര്‍ തെറ്റിദ്ധരിച്ചതാണെന്നും താന്‍ മോദിയെ പുകഴ്ത്തിയിട്ടില്ലെന്നുമാണ് കെ.വി.തോമസിന്റെ നിലപാട്. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മോദിയുടെ മാനേജ്‌മെന്റ് മികവിനെക്കുറിച്ച് പറഞ്ഞതിനെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചതാണെന്നുമാണ് കെ.വി.തോമസ് പറയുന്നത്. ഇക്കാര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ എംഎംഹസനോടും രമേശ് ചെന്നിത്തലയോടും വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button