KeralaLatest NewsNews

പല്ലെടുക്കാൻ ആശുപത്രിയിലെത്തിച്ച 13കാരിയെ തിരികെ കൊണ്ടുവന്നത് മൃതദേഹമായി : ആശുപത്രിയുടെ ഗുരുതര വീഴ്ച

പോത്തൻകോട്∙ സ്വകാര്യ ആശുപത്രികളിൽ കൊണ്ടുപോയതിനുശേഷം മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ച ബാലിക മരിച്ചു. ചികിൽസപ്പിഴവാകാം മരണകാരണമെന്നു ബന്ധുക്കളുടെ പരാതിയെത്തുടർന്നു പോസ്റ്റ്മോർട്ടം നടത്തും. പോത്തൻകോട് പ്ലാമൂട് സായിഭവനിൽ സൗമ്യയുടെ ഏകമകൾ മണിക്കുട്ടി എന്ന അനന്യ(13)യാണു മരിച്ചത്.

കഴിഞ്ഞമാസം 29നു വട്ടപ്പാറയിലെ സ്വകാര്യ ദന്താശുപത്രിയിൽ പല്ലിൽ കമ്പിയിടുന്നതുമായിബന്ധപ്പെട്ടു പല്ലെടുക്കുമ്പോൾ കുട്ടിക്ക് മോണയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വീട്ടിൽ തിരിച്ചെത്തിയ അനന്യയ്ക്കു മുഖത്ത് നീരുവന്നു. വേദന കുറഞ്ഞില്ല. ഇതോടെ പോത്തൻകോടുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ നിന്നും മരുന്നു നൽകിയെങ്കിലും ചൊറിച്ചിൽ വരുകയും ശരീരം തടിക്കുകയും ചെയ്തു.

തുടർന്നു വീണ്ടും രണ്ടുദിവസം മുൻപ് കഴക്കുട്ടത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയി. അസുഖം കൂടിയതോടെ അവർ മെഡിക്കൽകോളജിൽ കാർഡിയോളജിയിൽ ഡോക്ടറെ കാണിക്കാനായി നിർദേശിക്കുകയായിരുന്നു. മെഡിക്കൽകോളജിൽ ഇസിജിയിൽ വ്യത്യാസം കണ്ടിരുന്നു. തുടർന്നു രക്തപരിശോധനയ്ക്കിടെ കുട്ടി മരിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button