Latest NewsNewsLife Style

രാത്രിയിൽ ചൂടുവെള്ളം കുടിക്കുന്നവര്‍ ഇതുകൂടി അറിയുക

രാവിലെ ഇളംചൂടുവെള്ളത്തില്‍ ശര്‍ക്കര കലക്കി കുടിയ്ക്കുന്നതിന് പലതരത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട്. ലിവറിലെ വിഷാംശം പുറന്തള്ളാനുള്ള നല്ലൊരു വഴിയാണ് ഇത്. അതുപോലെ, വെറുംവയറ്റില്‍ ശര്‍ക്കര ചേര്‍ത്ത ചൂടുവെള്ളം മലബന്ധമകറ്റാനുള്ള ഏറ്റവും നല്ലൊരു വഴിയാണ്. മാത്രമല്ല ഇത് ദഹനരസങ്ങള്‍ ഉള്‍പാദിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ ഒഴിവാക്കാൻ സഹായിക്കും. അതിനാൽ ദഹനത്തിനും ഇത് ഏറെ നല്ലതാണ്. വയറിനെ തണുപ്പിയ്ക്കുന്നതു വഴി അള്‍സര്‍ സാധ്യത കുറയ്ക്കും. വയറിന്റെ ആരോഗ്യത്തിന് ഇതിലെ മഗ്നീഷ്യമാണ് സഹായിക്കുന്നത്.

read also: അതിരാവിലെ ചൂടുവെള്ളം കുടിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ അറിയാം !!

മാസമുറ സമയത്തെ വേദനയും മൂഡുമാറ്റവുമെല്ലാം പരിഹരിയ്ക്കാന്‍ ഈ മരുന്ന് സഹായിക്കും. സ്‌ട്രെസ് കുറയ്ക്കുന്ന എന്‍ഡോര്‍ഫിന്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കുകയും ഇതുവഴി മാസമുറ സമയത്തെ വൈകാരിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുകയും ചെയ്യും. ഇതിലെ പൊട്ടാസ്യം, സോഡിയം എന്നിവ ബിപി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ്. ഇതുവഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാകും.

അതുപോലെ ഈ പാനീയം വയര്‍ തണുപ്പിയ്ക്കാനം വയറ്റിലെ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും നല്ലതാണ്. വെറുംവയറ്റില്‍ ശര്‍ക്കര കലക്കിയ വെള്ളം കുടിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ്. ഇതിലെ പൊട്ടാസ്യം ഇലക്ട്രോളൈറ്റുകളുടെ ബാലന്‍സിനെ സഹായിക്കുന്നു. ഇത് അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കാനും ഇതു വഴി തടി കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല, മസിലുകളുടെ രൂപീകരണത്തിനും സഹായിക്കും.

പഞ്ചസാര കഴിയ്ക്കുമ്പോള്‍ ഈ മധുരം പെട്ടെന്നു തന്നെ രക്തത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ ശര്‍ക്കരയിലെ കോംപ്ലെക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ അത്ര എളുപ്പത്തില്‍ രക്തത്തിലേക്കു കടക്കില്ല. ഇത് ആഗിരണം ചെയ്യപ്പെടാന്‍ സമയമെടുക്കും. ഇതുകൊണ്ടുതന്നെ എനര്ജിയായി ശരീരത്തില്‍ സൂക്ഷിയ്ക്കപ്പെടുകയും ചെയ്യും. ശരീരത്തിലെ എല്ലാ ടോക്‌സിനുകളും അകറ്റാന്‍ ഇതിന് കഴിവുണ്ട്. ലിവര്‍, വയര്‍, ശ്വാസകോശം, ലംഗ്‌സ് തുടങ്ങിയ എല്ലായിടങ്ങളില്‍ നിന്നും ഇതു വിഷാംശം കളയും. ഇതുകൊണ്ടുതന്നെ അന്തരീക്ഷ മലിനീകരണം കൂടുതലുള്ള സ്ഥലങ്ങളില്‍ താമസിയ്ക്കുന്നവര്‍ ഈ രീതി പരീക്ഷിയ്ക്കുന്നത് രോഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ നല്ലതാണ്.

കോള്‍ഡ്, ചുമ എന്നിവയകറ്റാനുള്ള നല്ലൊരു വഴിയാണ് ചൂടുവെള്ളത്തില്‍ ശര്‍ക്കര കലക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. കോള്‍ഡില്‍ നിന്നും ആശ്വാസം നല്‍കുമെന്നു മാത്രമല്ല, കോള്‍ഡ് വരാതിരിയ്ക്കാനും നല്ലതാണ്. രക്തം ശുദ്ധീകരിയ്ക്കാനുള്ള ഏറ്റവും നല്ലൊരു വഴിയാണ് ചെറുചൂടുവെള്ളത്തില്‍ ശര്‍ക്കര ചേര്‍ത്തു കുടിയ്ക്കുന്നത്. ശര്‍ക്കരയില്‍ അയേണ്‍, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ അനീമിയക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button