ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളാണ് ഏറ്റുമുട്ടുക. വനിതാ സിംഗിള്‍സ് പി.വി സിന്ധുവും സൈന നെഹ്‌വാളുമാണ് മാറ്റുരയ്ക്കുന്നത്.
നേരത്തെ മൂന്ന് വട്ടമാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. ഈ വര്‍ഷമാദ്യം നടന്ന ഇന്തോനേഷ്യ മാസ്റ്റര്‍ സീരീസില്‍ സൈനയും സിന്ധുവും ഏറ്റുമുട്ടിയപ്പോള്‍ സൈനയ്ക്കായിരുന്നു വിജയം. 2113, 21, 19 എന്നീ സ്‌കോറിന് നേരിട്ടുളള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ വിജയം.
കാനഡയുടെ മിഷേല്‍ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് സിന്ധു ഫൈനല്‍ ബര്‍ത്ത് നേടിയത്. സ്‌കോര്‍ 21-18, 21-8. സൈനയുടെ വേഗതയ്ക്ക് മുന്നില്‍ പതറിപ്പോയ കനേഡിയന്‍ താരം സെമിയില്‍ കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങുകയായിരുന്നു.
ലോക മൂന്നാം നമ്പര്‍ താരവും ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവുമായ സിന്ധുവും ലോക 12ാം റാങ്കുകാരി സൈനയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണവും ഒരു വെള്ളിയും എന്ന കാര്യം ഉറപ്പായി. എന്നാല്‍ ത്രിശങ്കുവിലായത് കോച്ച് ഗോപി ചന്ദാണ്. ഇരു താരങ്ങളും അദ്ദേഹത്തിന്റെ ശിഷ്യരാണ്.
Post Your Comments