ഗോൾഡ് കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസിൽ 25ആം സ്വർണ്ണവുമായി ഇന്ത്യ മുന്നോട്ട്. പുരുഷന്മാരുടെ 75കിലോഗ്രാം ബോക്സിങ് വിഭാഗത്തിൽ വികാസ് കൃഷ്ണനാണ് ഇന്ത്യക്കായി 25ആം സ്വർണ്ണം സ്വന്തമാക്കിയത്. കാമറൂൺ താരം ഡിയൂഡോൺ വിൽഫ്രഡ് സെയിയെ 5-0ന് പരാജയപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്.
വനിതകളുടെ 45-48 കിലോ ബോക്സിങ് വിഭാഗത്തിൽ മേരികോമിന്റെ സ്വർണ്ണത്തോടെയായിരുന്നു ഇന്ത്യ ഇന്ന് സ്വർണ്ണ വേട്ട തുടങ്ങിയത്. നോർത്ത് അയർലൻഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെയാണ് അഞ്ചു തവണ ലോകചാമ്പ്യനായ മേരികോം പരാജയപ്പെടുത്തിയത്. പിന്നാലെ പുരുഷൻമാരുടെ 52 കിലോ വിഭാഗത്തിൽ ഗൗരവ് സോളങ്കി സ്വർണ്ണവും, 49 കിലോ വിഭാഗത്തിൽ അമിത് പങ്കൽ വെള്ളിയും കരസ്ഥമാക്കി.
ഷൂട്ടിംഗ് റേഞ്ചിൽ 50 മീറ്റർ റൈഫിൾ വിഭാഗത്തിൽ സഞ്ജീവ് രാജ്പുത്ത് സ്വർണ്ണം നേടിയപ്പോൾ അദ്ഭുതം സൃഷ്ടിച്ച് കൊണ്ട് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര സ്വർണ്ണം നേടി.കോമണ്‍വെൽത്ത് അത്ലറ്റിക്സിൽ സ്വർണം നേടുന്ന നാലമത്തെ താരമാണ് നീരജ്. വനിത ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ മാനിക ബാദ്രയും, 50 കിലോ ഫ്രീസ്റ്റൈല്‍ നോര്‍ഡിക്കില്‍ വിനേഷ് ഫൊഗാട്ടും സ്വർണ്ണം സ്വന്തമാക്കി.
ഗുസ്തിയിലേക്ക് പോകുമ്പോൾ പുരുഷന്മാരുടെ 125 കിലോ നോര്‍ഡിക് വിഭാഗത്തിൽ സുമിത്ത് സ്വർണ്ണം നേടിയപ്പോൾ വനിതകളുടെ 62 കിലോ ഫ്രീസ്റ്റൈല്‍ നോര്‍ഡിക്കില്‍ ഒളിംപിക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്കിന് വെങ്കലം മെഡൽ നേടാൻ സാധിച്ചൊള്ളു.
Also read ;ബാഡ്മിന്റണ്‍ ഫൈനലില്‍ സിന്ധുവിനെതിരെ സൈന നെഹ്വാള്
Post Your Comments