Latest NewsIndiaNews

രത്‌നങ്ങൾ ഉൾപ്പെടെ അഞ്ച് കോടി രൂപയുടെ അലങ്കാരം ദേവിക്ക് കാണിക്കയായി നൽകി ഭക്തജനങ്ങൾ

ചെന്നൈ: രത്‌നങ്ങൾ ഉൾപ്പെടെ അഞ്ച് കോടി രൂപയുടെ അലങ്കാരം ദേവിക്ക് കാണിക്കയായി സമർപ്പിച്ച് ഭക്തജനങ്ങൾ. കോയമ്പത്തൂരിലെ മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലെ ദേവിയ്ക്കാണ് ഭക്തജനങ്ങൾ വിലയേറിയ അലങ്കാരം സമർപ്പിച്ചത്. ഇരുന്നൂറ് രൂപ കെട്ടുകള്‍കൊണ്ട് വിഗ്രഹത്തിന്റെ രണ്ടിതളുകള്‍, രണ്ടായിരം രൂപ കൊണ്ട് മറ്റ് രണ്ട് ഇതളുകള്‍, സ്വര്‍ണം കൊണ്ടും വജ്രം കൊണ്ടും അലങ്കാരം എന്നിവയാണ് ജനങ്ങൾ നിർമ്മിച്ച് നൽകിയത്.

Read Also: യു.എസ് നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടിനല്‍കാന്‍ ഒരുങ്ങി റഷ്യ; ലോകരാജ്യങ്ങള്‍ ഇരുചേരികളില്‍

തമിഴ്‌നാട്ടില്‍ പുത്താണ്ടിനോട് അനുബന്ധിച്ചാണ് മുത്തുമാരിയമ്മന്‍ ക്ഷേത്രത്തില്‍ ദേവിയെ ഇങ്ങനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. മലയാളികള്‍ വിഷുക്കണി കാണുന്നത് പോലെ തമിഴ്‌നാട്ടിലും ഈ ദിനത്തില്‍ വിശ്വാസികള്‍ കണിയൊരുക്കാറുണ്ട്. ഇവിടത്തെ പ്രധാന ഉത്സവങ്ങളില്‍ ഒന്നാണ് ഈ ദിനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button