പത്തനംതിട്ട: ഹെല്‍മറ്റില്ലാതെ ബൈക്കിൽ യാത്രചെയ്‌ത സി.ഐ.ടി.യു പ്രവർത്തകനെ എസ്.ഐ മർദ്ദിച്ചതായി പരാതി. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഒാഫീസ് സെക്രട്ടറിയായ വള്ളിക്കോട് സ്വദേശി അഖിലിനെ പത്തനംതിട്ട എസ്.ഐബി മർദ്ദിച്ചതായിയാണ് പരാതി. ഇന്ന് രാവിലെയോടെ വള്ളിക്കോട് താഴൂര്ക്കടവിന്സമീപത്തുനിന്നാണ് പോലീസ് അഖിലിനെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ കൊണ്ടുപോയ ശേഷം പോലീസ് തന്നെ മർദ്ദിച്ചുവെന്നാണ് അഖിലിന്റെ പരാതി.
also read:ഹെല്‍മറ്റില്ലാതെ ബൈക്കില്‍ സഞ്ചരിച്ചതിന് പോലീസ് പിടികൂടി; ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്
അഖിലിനെ പിടികൂടിയ വിവരം അറിഞ്ഞ് സി പി എം പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ എത്തുകയും പോലീസുമായി പ്രശ്‌നം ഉണ്ടാക്കുകയും ചെയ്‌തു. അഖിലിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. എന്നാല്‍. അഖിൽ പോലീസിനോട് മോശമായി സംസാരിക്കുകയും, പിഴ അടയ്ക്കാൻ തയ്യാറാകാത്തതിനെ തുടർന്നുമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തതെന്നാണ് പോലീസിന്റെ വിശദീകരണം.
Post Your Comments