ക്രൊയേഷ്യ: പതിനാറ് വർഷത്തോളമായി ഒരു കൊക്ക് പതിനാലായിരം കിലോമീറ്ററുകള്‍ താണ്ടി ക്രൊയേഷ്യയില്‍ എത്തുന്നതിന്റെ കാരണം തേടി നടക്കുകയായിരുന്നു ആളുകൾ. ഒടുവിൽ അത് കണ്ടെത്തിയിരിക്കുകയാണ്. കിഴക്കന്‍ ക്രൊയേഷ്യയുടെ ഭാഗമായ ബ്രോഡോക്സി വാറോസില്‍ നിന്ന് പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വെടിയേറ്റ് ചിറക് തകര്‍ന്ന നിലയില്‍ സ്റ്റീഫൻ എന്ന സ്‌കൂൾ അധ്യാപകൻ ഒരു പെണ്‍കൊക്കിനെ കാണുന്നത്. വെടിയേറ്റ് വീണ ഇണയെ ഉപേക്ഷിച്ച് പോകാതെ ആൺ കൊക്കും ഇതിനോടൊപ്പമുണ്ടായിരുന്നു.
Read Also: ലോക്കപ്പുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കാൻ നിർദേശം
പറക്കാനാകാത്ത വിധം ചിറകിന് പരിക്കേറ്റ കൊക്കിനെ വീട്ടിലേക്ക് കൊണ്ടുപോയി സ്റ്റീഫൻ ചികിൽസിക്കുകയുണ്ടായി. കൊക്കിന് മെലേന എന്ന പേരും ഇട്ടു. എന്നാൽ സ്റ്റീഫനെ അമ്പരപ്പിച്ച് വര്‍ഷം തോറും മെലേനയെ തേടി ആണ്‍കൊക്ക് എത്താൻ തുടങ്ങി. ആണ്‍കൊക്കിന് ക്ലെപ്റ്റന്‍ എന്ന് പേര് നല്‍കുകയും ചെയ്തു. ഏകദേശം ഒരു മാസത്തോളം പറന്നാണ് ക്ലെപറ്റന്‍ മെലേനയ്ക്ക് അരികില്‍ എത്തുന്നത്. തണുപ്പ് കാലം സ്റ്റീഫന്റെ സ്റ്റോറിലാണ് മെലേന കഴിച്ച് കൂട്ടുക മറ്റു സമയങ്ങളില്‍ വീടിന്റെ മുകളിലുള്ള കൂട്ടിലുമാണ് മെലേന താമസിക്കുന്നത്.
Post Your Comments