ലക്‌നൗ : വിവാഹം നടക്കാന്‍ മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം യുവാവ് ലോകത്ത് ഇതുവരെ ആരും ചെയ്യാത്ത കാര്യം ചെയ്തു. 42 വയസായിട്ടും കല്യാണം നടക്കാത്തതിനെ തുടര്‍ന്നായിരുന്നു ഉത്തര്‍പ്രദേശിലെ അജയ് ദ്വിവേദി മന്ത്രവാദിയെ സമീപിച്ചത്. താന്‍ ഇതു പോലെയുള്ള പല കേസുകളും കണ്ടിട്ടുണ്ടെന്നും ഈ കേസ് പുഷ്പ്പം പോലെ ശരിയാക്കിതരം എന്നും മന്ത്രവാദി ഇയാളോടു പറഞ്ഞു. ഇതേ തുടര്‍ന്നു ശരരീത്തില്‍ ചില ദുഷ്ടശക്തികള്‍ കയറി കൂടിട്ടുണ്ട് എന്നും അവയെ തുരത്തുന്നതിനായി മൊബൈല്‍ ഫോണ്‍, ബാറ്ററി താക്കോല്‍, എന്നിവ വിഴുങ്ങണം എന്നുമായിരുന്നു മന്ത്രവാദിയുടെ നിര്‍ദേശം.
അജയ് തനിക്കു ലഭിച്ച നിര്‍ദേശം അപ്പടി അനുസരിക്കുകയായിരുന്നു. എന്നാല്‍ ഇവ വയറില്‍ എത്തിയതോടെ കടുത്ത വയറുവേദന തുടങ്ങി. തുടര്‍ന്നു ബന്ധുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എക്സറേ എടുത്തു നോക്കിയപ്പോളാണ് വീട്ടുകാര്‍ പോലും വിവരമറിയുന്നത്. അല്‍പ്പം കൂടി വൈകിരുന്നു എങ്കില്‍ ജീവന്‍ പോലും നഷ്ടമായേനെ എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മന്ത്രവാദിയെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ബന്ധുക്കള്‍
Post Your Comments