KeralaLatest NewsFoodVishu

വിഷു സദ്യയ്ക്ക് ഒരുക്കാം പാവയ്ക്ക തൈര് കിച്ചടി

സദ്യയിൽ നിന്ന് ഒരിക്കലും ഒഴിവാക്കാനാകാത്ത ഒന്നാണ് കിച്ചടി. കിച്ചടി പലതാരമാണ്, പാവയ്ക്ക കിച്ചടി, വെള്ളരിക്ക കിച്ചടി. ബീറ്റ്‌റൂട്ട് കിച്ചടി അങ്ങനെ നിരവധി. ഏതൊക്കെ കിച്ചടിയുണ്ടായാലും പാവയ്ക്ക കിച്ചടിയുടെ രുചി അതൊന്നു വേറെ തന്നെയാണ്. അൽപ്പം കയ്പ്പ് തോന്നുമെങ്കിലും സദ്യയ്‌ക്കൊപ്പം കഴിക്കുമ്പോൾ ഒരു പ്രത്യേക രുചി തന്നെയാണ്. പാവയ്ക്ക കിച്ചടി പാകം ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

1) പാവയ്ക്ക 1 കിലോ

2) പച്ചമുളക് 150ഗ്രാം

3) വെളിച്ചെണ്ണ 200 മില്ലി

4) തേങ്ങ നന്നായി വിളഞ്ഞത് ഒന്ന്

5) തൈര് ഒരു ലിറ്റര്‍

6) കടുക്, ഉലുവ, ഉപ്പ് കറിവേപ്പില പാകത്തിന്

പാകം ചെയ്യുന്ന വിധം

പാവയ്ക്ക ചെറുതായി കൊത്തിയരിഞ്ഞതും പച്ചമുളക് ചെറുതായി വട്ടത്തില്‍ അരിഞ്ഞതും കൂടി 125 മില്ലി വെളിച്ചെണ്ണയില്‍ ചുവപ്പ് നിറമാകുന്നതുവരെ വറുത്തെടുക്കണം . പിന്നീട് തേങ്ങ നന്നായി അരച്ചെടുത്ത് തൈരില്‍ കലക്കിയശേഷം വറുത്തു വെച്ചിരിക്കുന്ന പാവയ്ക്കയും പാകത്തിന് ഉപ്പും ചേര്‍ത്ത് 75മില്ലി വെളിച്ചെണ്ണയില്‍ കടുക് ,ഉലുവ ,കറിവേപ്പില എന്നിവ ചേര്‍ത്ത് കടുക് വറുത്ത് വാങ്ങി വെയ്ക്കുക

shortlink

Post Your Comments


Back to top button