Latest NewsKeralaNewsIndia

തോട്ടങ്ങള്‍ കുഴിക്കുന്നു; നിധി തേടി അജ്ഞാത സംഘത്തിന്റെ വിളയാട്ട്‌: സത്യാവസ്ഥ ഇതാണ്

കണ്ണൂർ: ഭൂമിക്കടിയിൽ നിധിയുണ്ട്, നിധി കണ്ടെത്താനായി അർധരാത്രിയിൽ അജ്ഞാതർ പിക്കാസുകളും മൺവെട്ടികളുമായിയെത്തി ഭൂമി കുഴിക്കുന്നു. പെരിങ്ങോമിനു സമീപം അരവഞ്ചാൽ കണ്ണങ്കൈ കോളനി പരിസരത്തെക്കുറിച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത കണ്ട് അന്തംവിട്ടിരിക്കുകയാണു നാട്ടുകാർ. സ്വന്തം ഭൂമിയിൽ നിധിയുണ്ടെന്ന സാമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങൾ കണ്ട് ഭൂമിയുടെ ഉടമയും ഞെട്ടി.

also read:നിധികിട്ടുന്നതിന് നരബലി: പൂജാരി അടക്കം നാല് പേര്‍ പിടിയില്‍

സ്ഥലത്ത് നിധിയുണ്ടെന്നും, നിധി എടുക്കാൻ ഇവിടെ പൂജ നടക്കുന്നെന്നും, നിധി കണ്ടെത്താനായി ഭൂമിയിൽ വട്ടത്തിൽ കുഴിയെടുത്തതിന്റെ ചിത്രം സഹിതമാണു വാട്ട്സാപ്പിലെ പ്രചാരണം. ടിനു സമീപം നിധിയുണ്ടെന്ന പ്രചാരണം മൂലം മനസ്സമാധാനം നഷ്ടപ്പെട്ടു സ്ഥലമുടമ പൊലീസിൽ പരാതി നൽകി. തന്നെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണെന്നാണു ജോസിന്റെ പരാതി. ഏതാനും വർഷങ്ങൾക്കു മുൻപും ഇവിടെ കോളനിക്കു സമീപം നിധിയുള്ളതായി പ്രചാരണമുണ്ടായിരുന്നു. ടിപ്പു സുൽത്താന്റെ പടയോട്ട കാലത്തു കുഴിച്ചിട്ട വൻനിധി ശേഖരം ഇവിടെയുണ്ടെന്നാണു കഥ.

shortlink

Related Articles

Post Your Comments

Related Articles


Back to top button