സൗദി: സൗദിയെ ലക്ഷ്യമാക്കി വന്ന ഹൂതി സേനയുടെ മിസൈല്‍ തകർത്തതായി റിപ്പോർട്ട്. ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളെ ലക്ഷ്യമാക്കിയാണ് മിസൈൽ വന്നതെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇറാനിയന്‍ മുദ്രകളുള്ള മിസൈലുകളാണ് തകര്‍ത്തതെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.
Read Also: സെന്‍കുമാറിനെതിരായ കേസ് ; ഹൈക്കോടതി തീരുമാനം ഇങ്ങനെ
അതേസമയം റിയാദിലേക്ക് കഴിഞ്ഞ മാസം ഹൂതികള്‍ തൊടുത്ത മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. യെമനില്‍ സൗദി നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്ക് മറുപടിയെന്ന നിലയ്ക്കാണ് സൗദിയിലേക്ക് ആക്രമണം നടത്തുന്നതെന്ന് ഹൂതികള്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments